കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഭയപ്പെടുത്താനുള്ള ശ്രമം, സിനിമയെ സമ്മര്‍ദത്തിലാക്കുന്നു, ദീപികയെ പിന്തുണച്ച് വരുണ്‍ ധവാന്‍!!

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവിന് ഐക്യദാര്‍ഢ്യവുമായെത്തിയ ദീപിക പദുക്കോണിനെതിരെയുള്ള പ്രചാരണങ്ങളെ തള്ളി നടന്‍ വരുണ്‍ ധവാന്‍. ദീപികയുടെ പുതിയ ചിത്രം ഛപ്പാക്കിനെതിരെയുള്ള ബഹിഷ്‌കരണ ഭീഷണി ഭയപ്പെടുത്താനുള്ള വെറും തന്ത്രം മാത്രമാണെന്നും വരുണ്‍ പറഞ്ഞു. ബോയ്‌ക്കോട്ട് മുമ്പ് പല ചിത്രങ്ങള്‍ക്കെതിരെയും ഉണ്ടായിരുന്നു. എന്റെ ചിത്രം ദില്‍വാലെക്കെിരെയും ഇത്തരം പ്രചാരണം ഉണ്ടായിരുന്നു. ഷാരൂഖ് ഖാന്‍ ചിത്രം കൂടിയായിട്ടും അതിനെതിരെ ബഹിഷ്‌കരണ ഭീഷണി ഉണ്ടായിരുന്നുവെന്നും വരുണ്‍ പറഞ്ഞു.

1

പത്മാവതിനെതിരെയും ഈ ബോയ്‌ക്കോട്ട് ഭീഷണി ഉണ്ടായിരുന്നു. ഇത് വെറും ഭയപ്പെടുത്താനുള്ള തന്ത്രമാണ്. ഇത്തരം തന്ത്രങ്ങളിലൂടെ വലിയ നിര്‍മാതാക്കളെ അവരുടെ അഭിപ്രായം പരസ്യമായി പറയുന്നതില്‍ നിന്ന് വിലക്കും. അവരുടെ ബിസിനസ് നഷ്ടമാകരുത് എന്ന ചിന്തയായിരിക്കും ഉള്ളിലുണ്ടാവുകയെന്നും വരുണ്‍ ധവാന്‍ പറഞ്ഞു. അതേസമയം ബോളിവുഡ് എ ലിസ്റ്റില്‍ നിന്നുള്ളവരില്‍ പ്രതികരിക്കുന്ന പ്രമുഖ നടനാണ് വരുണ്‍.

ജെഎന്‍യു പോലുള്ള വിഷയങ്ങളില്‍ ഒന്നും മിണ്ടാതിരിക്കുന്നത് തെറ്റാണ്. ഒരിക്കലും നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. ജെഎന്‍യു പോലെയുള്ള അക്രമങ്ങളെ നാം അപലപിക്കണം. ഒരേസമയം അപകടകരവും, അതോടൊപ്പം മുഖംമൂടി ധരിച്ച അക്രമികള്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കയറി അക്രം കാണിച്ചു എന്നത് വളരെയധികം ഭയപ്പെടേണ്ട കാര്യമാണെന്നും വരുണ്‍ ധവാന്‍ പറഞ്ഞു. വരുണ്‍ ധവാന്‍ പുതിയ ചിത്രമായ സ്ട്രീറ്റ് ഡാന്‍സറിന്റെ പ്രചാരണവുമായി മധ്യപ്രദേശിലെത്തിയപ്പോഴാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തിന് പിന്നാലെ അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രണ്ട് തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഐസപ്പോര്‍ട്ട് ദീപിക, ബോയ്‌ക്കോട്ട് ഛപ്പാക്ക് എന്നീ ഹാഷ്ടാഗുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം ദീപികയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സും ഇതിന് പിന്നാലെ വര്‍ധിച്ചിരുന്നു. ഇതിനിടെ ദീപികയ്‌ക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ദീപിക ജെഎന്‍യുവില്‍ പിന്തുണച്ചത് തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗിനെയാണെന്നും അവര്‍ പറഞ്ഞു.

ദില്ലിയില്‍ ഒബാമ സ്റ്റൈല്‍ തന്ത്രവുമായി എഎപി.... ബിജെപി ആശങ്കയില്‍, വിടാതെ കോണ്‍ഗ്രസ്!!ദില്ലിയില്‍ ഒബാമ സ്റ്റൈല്‍ തന്ത്രവുമായി എഎപി.... ബിജെപി ആശങ്കയില്‍, വിടാതെ കോണ്‍ഗ്രസ്!!

English summary
they try to scare us varun dhawan on boycott chhapaak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X