Get Updates
Get notified of breaking news, exclusive insights, and must-see stories!

10000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം, റിസപ്ഷനിസ്റ്റിന്റെ വാട്‌സ്ആപ്പ് സന്ദേശം ഞെട്ടിക്കും

ദില്ലി: ഉത്തരാഖണ്ഡില്‍ പത്തൊന്‍പതുകാരി റിസപ്ഷനിസ്റ്റിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. റിസോര്‍ട്ടിലെ അതിഥികള്‍ക്കായി പെണ്‍കുട്ടിയെ പതിനായിരം രൂപയ്ക്ക് ബിജെപി നേതാവിന്റെ മകന്‍ വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. യുവതിയുടെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറയുന്നത്.

പ്രതികള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം, കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കുകയായിരുന്നു. ബിജെപി നേതാവിന്റെ മകന്‍ പുല്‍കി ആര്യ അടക്കമുള്ളവരാണ് അറസ്റ്റിലായത്. റിസോര്‍ട്ടിന് അടുത്തുള്ള കനാലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയത്. മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

1

പുല്‍കിത് ആര്യയും സുഹൃത്തുക്കളും മദ്യപിച്ച ശേഷം പെണ്‍കുട്ടിയുമായി വഴക്കുണ്ടായെന്ന് പോലീസ് കണ്ടെത്തി. പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിന്റെ മറവില്‍ ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായി പെണ്‍കുട്ടി ആരോപിച്ചു. താന്‍ തെളിവുകള്‍ പുരത്തുവിടുമെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇതോടെ ദേഷ്യം വന്ന ഈ മൂന്ന് പേരും ചേര്‍ന്ന് അങ്കിത ഭണ്ഡാരിയെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് റിസോര്‍ട്ടിലെ ചീഫായ മന്‍വീര്‍ സിംഗ് ചൗഹാന് മെസേജ് അയച്ചിരുന്നു. തന്നെ അങ്കിത വിളിച്ചിരുന്നുവെന്ന് മന്‍വീര്‍ പറഞ്ഞു. ആ സമയം അവള്‍ കരയുകയായിരുന്നു. തന്റെ ബാഗ് ഒന്ന് എടുത്ത് തരാനാണ് അങ്കിത ആവശ്യപ്പെട്ടത്.

ബാഗുമായി ഹോട്ടലിലെ സ്റ്റാഫിലൊരാള്‍ പോയെങ്കിലും അങ്കിതയെ കണ്ടില്ലെന്ന് മന്‍വീര്‍ പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിവരെ അങ്കിത റിസോര്‍ട്ടിലുണ്ടായിരുന്നു. അതിന് ശേഷമാണ് കാണാതായതെന്നാണ് വിവരം. അങ്കിത അടുത്ത സുഹൃത്തുക്കളോട് പറഞ്ഞ കാര്യമാണ് പുറത്തുവന്നിരിക്കുന്നത്.

റിസോര്‍ട്ടിന്റെ ഉടമയും മാനേജര്‍മാരും ചേര്‍ന്ന് തന്നെ വേശ്യാവൃത്തിയിലേക്ക് തള്ളിയിടുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ക്ലയന്റുകള്‍ സ്‌പെഷ്യല്‍ സര്‍വീസ് നല്‍കണമെന്നായിരരുന്നു ആവശ്യം. പതിനായിരം രൂപയ്ക്ക് തന്നെ വില്‍ക്കാനായിരുന്നു ശ്രമം. താന്‍ പാവപ്പെട്ടവളായിരിക്കും. എന്നാല്‍ പതിനായിരം രൂപയ്ക്ക് തന്നെ വില്‍ക്കാന്‍ ഒരുക്കമല്ലെന്നും വാട്‌സ്ആപ്പിലൂടെ ഇവര്‍ സുഹൃത്തിനയച്ച സന്ദേശത്തിലുണ്ട്.

ഉത്തരാഖണ്ഡില്‍ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം ഈ റിസോര്‍ട്ടിന് നാട്ടുകാര്‍ തീയിട്ടു. അതിന് മുമ്പ് തന്നെ റിസോര്‍ട്ട് പൊളിച്ചിരുന്നു സംസ്ഥാന സര്‍ക്കാര്‍. കൈയ്യേറി നിര്‍മിച്ച സ്ഥലത്താണ് ഈ നിര്‍മാണം. അതാണ് ഇടിച്ച് പൊളിക്കാന്‍ കാരണം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ബിജെപി നേതാവ് വിനോദ് ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

റിസോര്‍ട്ട് നില്‍ക്കുന്നതിന് ഇടത്താകെ വലിയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇവിടെയുള്ള അച്ചാറ് ഫാക്ടറി കത്തിക്കാനുള്ള ശ്രമവും നടന്നു. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായത് കൊണ്ട് തീപടര്‍ന്നില്ല. അതുകൊണ്ട് വന്‍ ദുരന്തവും ഒഴിവായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+