അവര്‍ നിങ്ങളെ പരിഹസിക്കും, സംസാരത്തിനിടെ രാഹുലിനെ ഉപദേശിച്ച് ജയറാം രമേശ്!!
ദൗര്‍ഭാഗ്യവശാല്‍ ഞാനൊരു പാര്‍ലമെന്റ് അംഗമാണ്. പാര്‍ലമെന്റില്‍ എനിക്കെതിരെ നാല് മന്ത്രിമാരാണ് ആരോപണം ഉയര്‍ത്തിയത്. അതില്‍ സംസാരിക്കുക എന്നത് തന്റെ ജനാധിപത്യ അവകാശമാണെന്നും രാഹുല്‍ പറഞ്ഞു.

ദില്ലി: രാഹുല്‍ ഗാന്ധിയെ വാര്‍ത്താസമ്മേളനത്തില്‍ തിരുത്തി ജയറാം രമേശ്. ലണ്ടനില്‍ വെച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മറുപടി നല്‍കവേയാണ് രമേശ് ഇടപെട്ടതാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയത്.ഇന്ത്യയില്‍ പ്രതിപക്ഷം സംസാരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ മൈക്ക് ഓഫ് ചെയ്യുകയാണെന്ന് ലണ്ടനില്‍ വെച്ച് രാഹുല്‍ പറഞ്ഞിരുന്നു.
ഇത് ബിജെപി എംപിമാര്‍ വലിയ വിവാദമാക്കിയിരുന്നു. വലിയ ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഞാനൊരു പാര്‍ലമെന്റ് അംഗമാണ്. പാര്‍ലമെന്റില്‍ എനിക്കെതിരെ നാല് മന്ത്രിമാരാണ് ആരോപണം ഉയര്‍ത്തിയത്.

അതില്‍ സംസാരിക്കുക എന്നത് തന്റെ ജനാധിപത്യ അവകാശമാണെന്നും രാഹുല്‍ പറഞ്ഞു. ഇതിനിടയിലാണ് ജയറാം രമേശ് ഇടപെട്ടത്.വളരെ തിരക്കിട്ടായിരുന്നു രാഹുലിന്റെ ചെവിയില്‍ അദ്ദേഹം സംസാരിച്ചത്. അവര്‍ നിങ്ങള്‍ പറയുന്നതിനെ പരിഹസിക്കും. അതുകൊണ്ട് ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പറയൂ എന്നായിരുന്നു ജയറാം രമേശിന്റെ ഉപദേശം.
എന്നാല്‍ രമേശ് പറയുന്ന കാര്യങ്ങള്‍ മൈക്കില്‍ കേള്‍ക്കാമായിരുന്നു. ഇത് ക്യാമറയില്‍ പതിയുകയും ചെയ്തു. ജയറാം രമേശിന്റെ പരാമര്‍ശത്തിന്റെ പിന്നാലെ രാഹുല്‍ അത് തന്നെ പറയുകയായിരുന്നു. എത്ര കാലം ഇങ്ങനെ രാഹുലിനെ ഉപദേശിച്ച് ശരിയാക്കുമെന്ന് ബിജെപി നേതാവ് സമ്പിത് പത്ര പറഞ്ഞു. അതേസമയം പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.
തന്നെ അവര്‍ സംസാരിക്കാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ പറഞ്ഞു. ഇന്ന് സംസാരിക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്റില്‍ പോയത്. നാല് മന്ത്രിമാര്‍ എനിക്കെതിരെ ആരോപണം ഉയര്‍ത്തി. അതില്‍ മറുപടി പറയുക എന്നത് തന്റെ അവകാശമാണ്. സ്പീക്കറോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.ലോക്‌സഭാ സ്പീക്കര്‍ ഓം മിശ്ര പക്ഷേ ഞാന്‍ പറഞ്ഞ കാര്യത്തെ ഗൗരവത്തിലെടുത്തില്ല. അദ്ദേഹം ചിരിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഒരു എംപിയെന്ന നിലയില്‍ പാര്‍ലമെന്റില്‍ മറുപടി പറയുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. അതിന് ശേഷം മാത്രമേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുകയുള്ളൂ എന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുല്‍ മാപ്പുപറയേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പക്ഷേ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കുമെന്നാണ് സൂചന. എന്നാല്‍ ബിജെപി രാഹുലിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ്. രാഹുല്‍ രാജ്യത്തെ അപമാനിച്ചുവെന്നാണ് ആരോപണം.












Click it and Unblock the Notifications