• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അധികം വൈകില്ല അവര്‍ എന്നെ സ്വാഗതം ചെയ്യും'; ഷെയിം ഓണ്‍യു പരാമര്‍ശത്തില്‍ രജ്ഞന്‍ ഗൊഗോയ്

ദില്ലി: രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിക്കെതിരെ ഷെയിം ഓണ്‍ യൂ മുദ്രാവാക്യമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ സഭയില്‍ ഉയര്‍ത്തിയത്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രജ്ഞന്‍ ഗൊഗോയി. അധികം വൈകാതെ അവരെന്നെ സ്വാഗതം ചെയ്യുമെന്നായിരുന്നു രജ്ഞന്‍ ഗൊഗോയിയുടെ പ്രതികരണം.

'എനിക്ക് വിമര്‍ശകരായി ഇവിടെ ആരുമില്ല. അധികം വൈകാതെ തന്നെ അവര്‍ എന്നെ സ്വാഗതം ചെയ്യും.' രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ഇന്ന് രാവിലെ 11 നായിരുന്നു രജ്ഞന്‍ ഗൊഗോയ് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്യവെ പ്രതിപക്ഷ നേതാക്കള്‍ ബഹളം വെക്കുകയും സഭയില്‍ നിന്ന്് ഇറങ്ങിപോവുകയും ചെയ്തു. സത്യപ്രതിജ്ഞ കഴിഞ്ഞ് മാത്രമാണ് സഭയിലെത്തിയത്. പ്രതിപക്ഷ നിരയില്‍ സമാജ്‌വാദി പാര്‍ട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കോണ്‍ഗ്രസ്, ബിഎസ്പി, സിപിഐഎം, ഡിഎംകെ അംഗങ്ങളായിരുന്നു സഭയില്‍ നിന്നും ഇറങ്ങിപോയത്. മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുള്‍സിയുടെ ഒഴിവിലാണ് രാഷ്ട്രപതി മുന്‍ ചീഫ് ജസ്റ്റിസിനെ നാമനിര്‍ദേശം ചെയ്തത്.

പ്രതിപക്ഷം ഇറങ്ങി പോയതില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പോലെ വ്യത്യസ്ത മേഖലയില്‍ നിന്നും നിരവധി പേര്‍ വന്നിട്ടുള്ള ഒരു പൈതൃകമുണ്ട് രാജ്യസഭയ്ക്ക് . ഇന്ന് സത്യപ്രതജ്ഞ ചെയ്ത രഞ്ജന്‍ ഗൊഗോയി അദ്ദേഹത്തിന് കഴിയുന്നതിന്റെ പരമാവധി മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കും, ഇത്തരം പ്രതിപക്ഷത്തിന്റെ ഇറങ്ങിപോക്ക് അസാധാരണമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ സ്ഥാനം സ്വീകരിച്ചതിനെതിരെ മുന്‍ സുപ്രിംകോടതി ജഡ്ജിമാരും രാഷ്ട്രീയ നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരുന്നു. മദന്‍ ലോകൂര്‍, എകെ പട്‌നായിക്, കുര്യന്‍ ജോസഫ്, എന്നിവരാണ് രംഗത്തെത്തിയത്.

രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭ പ്രവേശനത്തിന് പിന്നാലെ ഇത് അത്യന്തം ഗൗരവമേറിയതും കീഴ്‌വഴക്കമില്ലാത്തതും മാപ്പ് നല്‍കാനാവാത്തതുമായ നീക്കമാണെന്ന് കോണ്‍ഗ്രല് വക്താവ് അഭിഷേക് സിംങ്വി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഗൊഗോയിയുടെ നാമനിര്‍ദ്ദേശം അത്ഭുതപ്പെടുത്തുന്നില്ലെന്നും അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നായിരുന്നു മദന്‍ ബി ലോക്കൂര്‍ ചോദിച്ചത്.

'രജ്ഞന്‍ ഗൊഗായിക്ക് പദവികള്‍ ലഭിക്കും എന്നതിനെക്കുറിച്ച് ചില ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ ഈ നാമനിര്‍ദേശം ഒരു ആശ്ചര്യമായി തോന്നുന്നില്ല. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം അത് ഇത്രപ്പെട്ടെന്ന് സംഭവിച്ചല്ലോയെന്നതാണ്. ഇത് നിതീ ന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, പരമാധികാരം, എന്നിവയെ പുനര്‍നിര്‍വചിക്കും വിധത്തിലുള്ളതാണ്. അവസാനത്തെ അഭയവും ഇല്ലാതാവുകയാണോ?' മദന്‍ ബി ലോക്കൂര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.

cmsvideo
  Ranjan gogoi took charge as rajyasabha MP | Oneindia Malayalam

  ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്നായിരുന്നു കുര്യന്‍ ജോസഫ് പ്രതികരിച്ചത്.

  English summary
  "They Will Welcome Me"; Ex Chief Minister Ranjan Gogoi On Rajyasabha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X