മോഷണത്തിനിടെ ഉറങ്ങി; കള്ളന്‍ അകത്തായി

പോലീസ് സര്‍ക്കിളില്‍ 'സ്‌പൈഡര്‍മാന്‍' എന്നാണ് കക്ഷിയുടെ വിളിപ്പേര്. പറഞ്ഞിട്ടെന്താ, ഉറക്കം വന്നാല്‍ ഏത് സ്‌പൈഡര്‍മാനും ഉറങ്ങിപ്പോകും. വിജയ് താക്കൂറും ഉറങ്ങി. നാട്ടുകാര് പിടിച്ച് കയ്യോടെ പോലീസിലും ഏല്‍പ്പിച്ചു. പൂട്ടിയിട്ട ഫ്‌ലാറ്റ് കുത്തിത്തുറന്നത് മിച്ചം. ഏറെ നാളായി ആള്‍ത്താമസമില്ലാത്ത വീടായിരുന്നു. അതുകൊണ്ട് തന്നെ കാര്യമായൊന്നും കിട്ടിയില്ല. എന്നാല്‍ കുറച്ചുനേരം ഉറങ്ങി എഴുന്നേറ്റുപോകാം എന്ന് കരുതിയതാണ് താക്കൂറിന് വിനയായത്.
രാത്രി എട്ടുമണിയോടെ എക്‌സിക്യുട്ടീവ് ഡ്രസില്‍ ഫ്‌ലാറ്റില്‍ കയറിക്കൂടിയതാണ് താക്കൂര്‍. പിന്നെ ആളുകളുടെ ശ്രദ്ധ തെറ്റിയ നേരം നോക്കി സ്‌റ്റെയര്‍കേസ് വഴി പതിയെ മോഷ്ടിക്കാനുള്ള വീട് കണ്ടെത്തി. ടെറസ്സില്‍ ഒരു ചെറിയ ഉറക്കം കഴിഞ്ഞ ശേഷമാണ് എന്‍ ആര്‍ ഐ ബിസിനസ്സുകാരനായ സുരേന്ദ്ര പട്ടേലിന്റെ വീട്ടില്‍ മോ്ഷ്ടിക്കാന്‍ കേറിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഇതാദ്യമായല്ല വിജയ് താക്കൂര്‍ പോലീസിന്റെ വലയിലാകുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഇതേ ഫ്‌ലാറ്റില്‍ നിന്നും ഇയാളെ പോലീസ് പൊക്കിയിട്ടുണ്ട്. അന്ന് വാതില്‍ കുത്തിത്തുറന്ന് അകത്തുകേറിയ താക്കൂറിനെ ഫ്‌ലാറ്റിന്റെ പ്രധാനവാതിലാണ് ചതിച്ചത്. വാതില്‍ തനിയേ അടഞ്ഞുപോയതോടെ തൊണ്ടിമുതലുമായി അകത്തു കുടുങ്ങിപ്പോയി കക്ഷി. വാതില്‍ തുറക്കാനുള്ള ഇയാളുടെ ശ്രമം കണ്ട അയല്‍ക്കാരാണ് അന്ന് പോലീസിനെ വിളിച്ച് വിവരം പറഞ്ഞത്.












Click it and Unblock the Notifications