പോലീസും കള്ളനും ചേര്‍ന്ന് ഒന്നരക്കോടി മോഷ്ടിച്ചു
പുനെ: മുംബൈ - പുനെ എക്സ്പ്രസ് ഹൈവേയില്‍ ഒന്നരക്കോടിയോളം രൂപയും സ്വര്‍ണവും മോഷ്ടിച്ച വന്‍ കവര്‍ച്ചാ സംഘത്തെ പോലീസ് പിടികൂടി. പിടിയിലായവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടുന്നു. ഡിസംബര്‍ പത്താം തീയതിയാണ് പോലീസുകാരും കള്ളന്മാരും കൈ കോര്‍ത്ത് 1.29 കോടിയോളം മോഷ്ടിച്ചത്.
പണവും സ്വര്‍ണവുമായി മുംബൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വരികയായിരുന്നു മൂന്നംഗ സംഘത്തെയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. രാത്രി പത്തരയോടെ ഖോപോളിയിലുളള റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി കയറിയതായിരുന്നു ജ്വല്ലറി ജീവനക്കാരായ മൂന്നംഗസംഘം. കവര്‍ച്ചാ സംഘത്തിലെ രണ്ട് പോലീസുകാരും പോലീസുകാരായി അഭിനയിച്ച മറ്റഞ്ച് പേരും ചേര്‍ന്ന് ജ്വല്ലറി ജീവനക്കാരെ സമീപിച്ചു.

ബോംബ് കേസുമായി ബന്ധപ്പെട്ട് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണ് എന്നാണ് ഇവര്‍ മൂന്നംഗസംഘത്തെ അറിയിച്ചത്. ഇത് കേട്ട് ജ്വല്ലറി ജീവനക്കാര്‍ പ്രതിഷേധിക്കാന്‍ നോക്കിയെങ്കിലും സഹയാത്രികരെ വിശ്വസിപ്പിച്ച ശേഷം പോലീസുകാര്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടവേരയില്‍ കയറ്റി ലോനാവലയിലെ ആളില്ലാത്ത സ്ഥലത്ത് കൊണ്ടുപോയ ശേഷം പണവും സ്വര്‍ണവും കവര്‍ന്ന് ഇവരെ ഇറക്കിവിടുകയായിരുന്നു.
പണവും സ്വര്‍ണവും മാത്രമല്ല, ഇവരുടെ മൊബൈല്‍ ഫോണുകള്‍ പോലും മോഷണസംഘം പിടിച്ചുവാങ്ങി. ഇവരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കൂട്ടുകാരായ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് കള്ളന്മാരെയും കൂട്ടിയാണ് ഓപ്പറേഷന് പ്ലാന്‍ ചെയ്തതെന്ന് പോലീസ് എസ് പി അങ്കുഷ് ഷിന്‍ഡെ പറഞ്ഞു. ജീവനക്കാര്‍ വിളിച്ച് പറഞ്ഞതനുസരിച്ച് സംഗ്ലിയിലെ ജ്വല്ലറി ഉടമയാണ് പോലീസില്‍ പരാതി നല്‍കിയത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications