കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ രേഖകള്‍ കള്ളന്‍ തിരിച്ചുതന്നു... ഇപ്പോഴത് ഫോട്ടോകോപ്പി രേഖകളാണ്, ഏജിയെ ട്രോളി ചിദംബരം

Google Oneindia Malayalam News

Recommended Video

cmsvideo
കേന്ദ്രസര്‍ക്കാരിനെ ട്രോളി ചിദംബരം | Oneindia Malayalam

ദില്ലി: അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനെയും കേന്ദ്രസര്‍ക്കാരിനെയും ട്രോളി മുന്‍ ധനമന്ത്രി പി ചിദംബരം. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നമ്മുടെ ഏജി റാഫേല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മോഷണം പോയിട്ടില്ലെന്നും, അത് ഫോട്ടോകോപ്പി രേഖകളാണെന്നും പറഞ്ഞു. എനിക്ക് ഇതിലൂടെ മനസ്സിലായിരിക്കുന്നത് രേഖകള്‍ കള്ളന്‍ തിരിച്ചുതന്നെന്നാണെന്നും ചിദംബരം പരിഹസിച്ചു.

1

കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഏജിയും കേന്ദ്ര സര്‍ക്കാരും വിവാദത്തില്‍ ചാടിയിരുന്നു. പരാതിക്കാര്‍ യഥാര്‍ത്ഥ രേഖയില്‍ നിന്ന് ഫോട്ടോകോപ്പികള്‍ എടുത്താണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും പിന്നീട് അറ്റോര്‍ണി ജനറല്‍ തിരുത്തിയിരുന്നു. ഇത് രഹസ്യ രേഖകളാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും, പിന്നീട് നടപടി ഉണ്ടാവില്ലെന്നും അറ്റോര്‍ണി ജനറല്‍ തിരുത്തിയിരുന്നു.

ബുധനാഴ്ച്ച ഏജി പറഞ്ഞത് രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു. പിന്നീട് ഇത് ഫോട്ടോകോപ്പി രേഖകളായി. എനിക്ക് തോന്നുന്നത് കള്ളന്‍ രേഖകള്‍ വ്യാഴാഴ്ച്ചയായിരിക്കും തിരികെ നല്‍കിയതെന്നാണ്. ബുധനാഴ്ച്ച ഔദ്യോഗിക രഹസ്യ നിയമം പത്രങ്ങളില്‍ വന്നിരുന്നു. വെള്ളിയാഴ്ച്ച ഒലീവ് ഇലകള്‍ കാണിച്ച് സമാധാനത്തിനാണ് സര്‍ക്കാരിന്റെ ശ്രമം. എന്തായാലും ഞങ്ങള്‍ സാമാന്യ ബുദ്ധിക്ക് സല്യൂട്ട് അടിക്കുകയാണ്. എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രഹസ്യാത്മകതയുള്ള രേഖയാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിവാദം കത്തിയപ്പോള്‍ അറ്റോര്‍ണി ജനറല്‍ രേഖകള് മോഷണം പോയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടെന്നും, അംബാനിക്ക് 30000 കോടി നല്‍കിയെന്നുമാണ് രാഹുല്‍ ആരോപിക്കുന്നു. എന്നാല്‍ ജന്മനാ നുണയനാണ് രാഹുല്‍ എന്നാണ് ബിജെപിയുടെ ആരോപണം.

പ്രിയങ്ക തരംഗമായി; യുപിയില്‍ പ്രതിപക്ഷ സഖ്യത്തിലേക്ക് കോണ്‍ഗ്രസും, പ്രഖ്യാപനം ഉടനുണ്ടായേക്കുംപ്രിയങ്ക തരംഗമായി; യുപിയില്‍ പ്രതിപക്ഷ സഖ്യത്തിലേക്ക് കോണ്‍ഗ്രസും, പ്രഖ്യാപനം ഉടനുണ്ടായേക്കും

English summary
thief returned documents p chidambarams jibe at centre over rafale deal files
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X