നൈസായി പോക്കറ്റടിച്ചു.. മുന്നോട്ട് നോക്കിയപ്പോ സിസിടിവി! പിന്നെയോ? ഒരു അഡാറ് കള്ളന്‍റെ വൈറൽ വീഡിയോ
മുംബൈ: മോഷണം സിസിടിവി ക്യാമറിയിൽ പതിഞ്ഞെന്ന് മനസിലാക്കിയ കള്ളൻ മോഷണ മുതൽ തിരികെക്കൊടുത്ത് മാതൃകയായി. ഈ മാത്യകാ കള്ളന്റെ ദൃശ്യങ്ങൾ മുംബൈ പോലീസ് തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഒരു തമാശയാണ്, പക്ഷെ ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ആൾത്തിരക്കുള്ള ഒരു കടയിലാണ് മോഷണം. ഒരു ചെറുപ്പക്കാരനാണ് മോഷ്ടാവ്. മുമ്പിൽ നിൽക്കുന്നയാളുടെ പഴ്സ് അതിവിദഗ്ധമായി അടിച്ചുമാറ്റി. പെട്ടെന്നാണ് കടയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ശ്രദ്ധയിൽ പെടുന്നത്.

ഉടൻ തന്നെ ക്യാമറയിലേക്ക് നോക്കി കൈകൂപ്പി ചിരിക്കുന്നു. അടിച്ചുമാറ്റിയ പേഴ്സ് ഉടമയ്ക്ക് തന്നെ കൈമാറുകയും ചെയ്യുന്നു. പോക്കറ്റിൽ നിന്നും വീണുപോയ പേഴ്സ് എടുത്ത് നൽകുകയാണെന്ന് കരുതി പേഴ്സിന്റെ ഉടമ മോഷ്ടാവിന് നന്ദി പറയുന്നതും വീഡിയോയിൽ കാണാം.
The video is funny, but the consequences in reality will be quite serious! #EyeOpenersForYou pic.twitter.com/rcQqypvsqF
— Mumbai Police (@MumbaiPolice) August 20, 2018
22 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. മുംബൈ പോലീസ് പങ്കുവെച്ച മാത്യകാ കള്ളന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.












Click it and Unblock the Notifications