സൈനികന്റെ ബാഗ് മോഷ്ടിച്ചതില്‍ പശ്ചാത്താപം; മോഷ്ടാവ് ബാഗ് തിരികെ നല്കി
ഷൊര്‍ണൂര്‍: ദേശസ്നേഹിയായ മോഷ്ടാവ് രാജ്യം കാക്കുന്ന സൈനികന്റെ ബാഗ് തിരികെ നല്കി. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ തിങ്കളാഴ്ചയായിരുന്നു ്മ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മംഗള എക്സ്പ്രസിലെ യാത്രക്കാരായ കൊല്ലം സ്വദേശി ജിനീഷിന്റെയും ബിസിനസ്സുകാരന് ഉഡുപ്പി സ്വദേശി കൃഷ്ണന്റെയും ബാഗുകളാണ് മോഷണം പോയത്.
മംഗള എക്സ്പ്രസില്‍ ഗുരുവായൂര്‍ അമ്പലത്തിലേക്ക് പോവുകയായിരുന്നു ഉടുപ്പി സ്വദേശിയായ കൃഷ്ണന്. കോഴിക്കോടുനിന്നും ഷോര്‍ണൂരിലേക്ക് കയറിയതായിരുന്നു ജിനീഷ്. ഷോര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു ഇരുവരുടെയും ബാഗ് മോഷണം പോയത് അറിയുന്നത്. ജിനീഷ് ഉടന്‍ ബാഗിലുണ്ടായിരുന്ന തന്റെ മൊബൈല്‍ നമ്പരിലേക്ക് ഫോണ്‍ ചെയ്തു.

കള്ളന് ഫോണെടുക്കുകയും ചെയ്തു. സൈനികനാണ് വിലപ്പെട്ട രേഖകള്‍ ബാഗിലുണ്ടെന്ന് അറിയിച്ചതോടെ മംഗള എക്സ്പ്രസിന് തൊട്ടു പിറകേ വരുന്ന പാസഞ്ചര്‍ ട്രെയിനിലെ ശുചിമുറിയില്‍ താന്‍ ബാഗ് ഉപേക്ഷിക്കുമെന്നും ട്രെയിന്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ ബാഗ് എടുത്തോളാനും മോഷ്ടാവ് മറുപടി നല്കി.
ഇതുപ്രകാരം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍വെച്ച് ബാഗ് തിരികെ ലഭിച്ചു. എന്നാല്‍ കൃഷ്ന്റെ ബാഗ് കള്ളന് തിരികെ നല്‍കിയില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയിടാനായുള്ള ഒരു ലക്ഷം രൂപ ബാഗിലുണ്ടായിരുന്നു. കൂടാതെ മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖയും ബാഗിലുണ്ടായിരുന്നതായി കൃഷ്ണന് പറഞ്ഞു. കൃഷ്ണന് റെയില്‍വെ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications