കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികന്റെ ബാഗ് മോഷ്ടിച്ചതില്‍ പശ്ചാത്താപം; മോഷ്ടാവ് ബാഗ് തിരികെ നല്‍കി

  • By Anwar Sadath
Google Oneindia Malayalam News

ഷൊര്‍ണൂര്‍: ദേശസ്‌നേഹിയായ മോഷ്ടാവ് രാജ്യം കാക്കുന്ന സൈനികന്റെ ബാഗ് തിരികെ നല്‍കി. ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ തിങ്കളാഴ്ചയായിരുന്നു ്മ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മംഗള എക്‌സ്പ്രസിലെ യാത്രക്കാരായ കൊല്ലം സ്വദേശി ജിനീഷിന്റെയും ബിസിനസ്സുകാരന്‍ ഉഡുപ്പി സ്വദേശി കൃഷ്ണന്റെയും ബാഗുകളാണ് മോഷണം പോയത്.

മംഗള എക്‌സ്പ്രസില്‍ ഗുരുവായൂര്‍ അമ്പലത്തിലേക്ക് പോവുകയായിരുന്നു ഉടുപ്പി സ്വദേശിയായ കൃഷ്ണന്‍. കോഴിക്കോടുനിന്നും ഷോര്‍ണൂരിലേക്ക് കയറിയതായിരുന്നു ജിനീഷ്. ഷോര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു ഇരുവരുടെയും ബാഗ് മോഷണം പോയത് അറിയുന്നത്. ജിനീഷ് ഉടന്‍ ബാഗിലുണ്ടായിരുന്ന തന്റെ മൊബൈല്‍ നമ്പരിലേക്ക് ഫോണ്‍ ചെയ്തു.

thief4

കള്ളന്‍ ഫോണെടുക്കുകയും ചെയ്തു. സൈനികനാണ് വിലപ്പെട്ട രേഖകള്‍ ബാഗിലുണ്ടെന്ന് അറിയിച്ചതോടെ മംഗള എക്‌സ്പ്രസിന് തൊട്ടു പിറകേ വരുന്ന പാസഞ്ചര്‍ ട്രെയിനിലെ ശുചിമുറിയില്‍ താന്‍ ബാഗ് ഉപേക്ഷിക്കുമെന്നും ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തുമ്പോള്‍ ബാഗ് എടുത്തോളാനും മോഷ്ടാവ് മറുപടി നല്‍കി.

ഇതുപ്രകാരം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍വെച്ച് ബാഗ് തിരികെ ലഭിച്ചു. എന്നാല്‍ കൃഷ്‌ന്റെ ബാഗ് കള്ളന്‍ തിരികെ നല്‍കിയില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയിടാനായുള്ള ഒരു ലക്ഷം രൂപ ബാഗിലുണ്ടായിരുന്നു. കൂടാതെ മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖയും ബാഗിലുണ്ടായിരുന്നതായി കൃഷ്ണന്‍ പറഞ്ഞു. കൃഷ്ണന്‍ റെയില്‍വെ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Thief Returns Stolen Bag to army man in shoranur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X