കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളന്റെ മനസുമാറി, യുവതിക്ക് ഫോണ്‍ തിരിച്ചുകിട്ടി!

Google Oneindia Malayalam News

ഇന്‍ഡോര്‍: ഇങ്ങനെ അശ്രദ്ധമായി നടന്നാല്‍ മതിയോ, വിലപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കാന്‍ പഠിക്കണ്ടേ - ഫോണ്‍ കളവുപോയ സങ്കടത്തില്‍ ഇരിക്കുമ്പോഴാണ് ഇന്‍ഡോര്‍ സ്വദേശിയായ യുവതിക്ക് ഈ ഉപദേശം കൊറിയറില്‍ കിട്ടിയത്. ഉപദേശം മാത്രമല്ല കേട്ടോ, കളവുപോയ മൂന്ന് മൊബൈല്‍ ഫോണുകളും പാക്കറ്റില്‍ ഉണ്ടായിരുന്നു.

അയച്ചത് വേറാരുമല്ല, പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണുകള്‍ അടിച്ചെടുത്ത കള്ളന്‍ തന്നെ. ഇന്‍ഡോര്‍ സ്വദേശിയായ 22 കാരി കൃതികയ്ക്കാണ് കള്ളന്റെ കയ്യില്‍ നിന്നും ഉപദേശവും മൊബൈല്‍ ഫോണുകളും തിരിച്ചുകിട്ടാനുള്ള ഭാഗ്യമുണ്ടായത്. മാര്‍ച്ച് പതിനാലിനായിരുന്നു കൃതികയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത്.

mobile-phone

കൃതിക സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് വെച്ചിരുന്ന സ്ഥലത്ത് നിന്നും സ്റ്റോറേജ് ബോക്‌സ് തുറന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. ഫോണ്‍ മോഷണം പോയ ഉടന്‍ തന്നെ കൃതിക പോലീസ് സ്‌റ്റേഷനിലെത്തി പരാതിയും നല്‍കി.

പരാതി നല്‍കി ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് കൃതികയെ തേടി കള്ളന്റെ കൊറിയര്‍ കിട്ടിയത്. മോഷണം പോയ മൂന്ന് മൊബൈല്‍ ഫോണുകളും കൂടെ ഒരു കത്തുമായിരുന്നു കൊറിയറില്‍. മൊബൈല്‍ ഫോണില്‍ നിന്നാകും കൃതികയുടെ അഡ്രസ് കള്ളന് കിട്ടിയിരിക്കുക എന്നാണ് പോലീസിന്റെ അനുമാനം.

മോഷണം പോയ മൊബൈലുകള്‍ പോലീസ് ട്രാക്ക് ചെയ്യുന്നുണ്ടെന്നും പിടിക്കപ്പെടുമെന്ന പേടി കൊണ്ടാണ് കള്ളന്‍ മൊബൈല്‍ ഫോണ്‍ തിരിച്ചുതന്നത് എന്നുമാണ് പോലീസിന്റെ ഭാഷ്യം. എന്തായാലും മനസ് മാറിയ കള്ളന് നന്ദി പറയുകയാണ് കൃതിക ഇപ്പോള്‍.

English summary
Thief returns 3 stolen cellphones with an advice to owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X