'മോഷണത്തിന്റെ ഒരു പങ്ക് പാവങ്ങൾക്ക്', പക്ഷേ കായംകുളം കൊച്ചുണ്ണിയെ കയ്യോടെ പിടികൂടി പോലീസ്
മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം തെരുവിൽ ധാനം ചെയ്ത് കള്ളൻ. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലാണ് സംഭവം. പക്ഷേ 80,000 രൂപയുമായി കടന്ന നാഗപൂരിലെ കായംകുളം കൊച്ചുണ്ണിയെ 24 മണിക്കൂറിനകം പോലീസ് പിടികൂടി. തൗസീഫ് ഖാൻ എന്ന ഗോഡയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് അഖീൽ അബ്ദുൾ മജീദി് എന്നയാളുടെ വീട്ടിൽ ഇയാൾ മോഷണം നടത്തിയത്. 80,000 രൂപയാണ് തൗസീഫ് മോഷ്ടിച്ചത്.
തുടർന്ന് തെരുവിൽ അലയുന്നവർക്ക് ഇതിൽ കുറച്ച് പണം ഇയാൾ ധാനമായി നൽകി. കുറച്ച് പണം അത്യാവിശക്കാർക്കും വിതരണം ചെയ്തു. മോഷ്ടിച്ച 80,000 രൂപയിൽ 35000 രൂപയാണ് വിതരണം ചെയ്തത്.

സ്വന്തമായി കുറച്ച് കഞ്ചാവ് വാങ്ങാനും തൗസീഫ് പണം ചിലവഴിച്ചു. എന്തായാലും ധാനമെൊക്കെ കഴിഞ്ഞിരുന്ന കള്ളനെ നാഗ്പൂർ പോലീസ് കയ്യോടെ പിടികൂടി.
യശോധര നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ കയ്യിൽ നിന്ന് 4.17 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളും പോലീസ് കണ്ടെടുത്തു.
ഇയാളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ കാരണം മൂന്ന് വർഷം മുമ്പ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭൂര്യ എന്ന ആസിഫിനൊപ്പം തൗസീഫ് നിരവധി കവർച്ചകൾ നടത്തിയിരുന്നത്. പ്രദേശത്തെ എൻഐടടി പൂന്തോട്ടത്തിലാണ് വിശ്രമിക്കുകയും, ഉറങ്ങുകയും ചെയ്തിരുന്ന്ത്.
വാതിൽ പൊളിച്ച് മോഷണം, 80,000 രൂപയും 3 പവനും മോഷ്ടിച്ചു
തൃശൂർ: പൂട്ടിയിട്ട വീടിന്റെ വാതിൽ പൊളിച്ച് മോഷണം. 80,000 രൂപയും 3 പവനും നഷ്ടപ്പെട്ടു. ഇരട്ടക്കുളം സ്വദേശി റെജീബിന്റെ (32) വീട്ടിലാണ് മോഷണം നടന്നിട്ടുള്ളത്. റെജീബിന്റെ പിതാവ് സെയ്തു മുഹമ്മദിന്റെ ചികിത്സയ്ക്കായി വീട്ടുകാർ എല്ലാവരും നിലവിൽ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ്. ഇന്നലെ വൈകുന്നേരം റെജീബിന്റെ മകൻ അൻസിഫ് മരുന്നുകളെടുക്കാൻ വീട്ടിൽ വന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
വീട് കുത്തി തുറന്ന് മോഷണം 4 പേർ പിടിയിൽ
പത്തനംതിട്ട: ആനകുത്തിമല ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ വാഴൂർ സ്വദേശികളായ നാലുപേരെ പaലീസ് അറസ്റ്റ് ചെയ്തു. വാഴൂർ നടേപ്പറമ്പില്‍ വീട്ടില്‍ വി.എന്‍. മനോജ് (40), തെക്കാനിക്കാട് വീട്ടിൽ അഖില്‍ (23), നടേപ്പറമ്പില്‍ വീട്ടിൽ രാകേഷ് (19), കുന്നില്ലാമാരി വീട്ടിൽ കെ.ആർ. രാഹുല്‍ (18) എന്നിവരെയാണ് മണിമല പോലീസ് പിടിയിലായത്.
മൂന്ന് മാസമായി അടഞ്ഞു കിടന്നിരുന്ന വീടിന്റെ വാതിൽ തള്ളി തുറന്നാണ് പ്രതികൾ മോഷണം നടത്തിയത്. ഏകദേശം 12,000 രൂപ വിലവരുന്ന ചെമ്പുപാത്രങ്ങളും അലുമിനിയം പാത്രങ്ങളുമാണ് മോഷ്ടിച്ചത്. ടോമിയുടെ പരാതിയെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications