കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പന്നരെ മാത്രം കൊള്ളയടിക്കുന്ന ഹൈടെക്ക് കള്ളൻ; ആയുധം ഗൂഗിൾ മാപ്

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
സമ്പന്നരെ മാത്രം കൊള്ളയടിക്കുന്ന ഹൈടെക്ക് കള്ളൻ | #GoogleMap | Oneindia Malayalam

ചെന്നൈ: ഓട് ഇളക്കി മാറ്റി അകത്തു കയറി മോഷണം നടത്തുന്ന ലോക്കൽ കള്ളന്മാരുടെ കാലം കഴിഞ്ഞിരുക്കുന്നു. ഹൈടെക് യുഗത്തിൽ കള്ളന്മാരും ഹൈ ടെക് ആയിരിക്കുകയാണ്. ഇലക്ട്രിക് വേലിയും സിസിടിവി ക്യാമറകളുമൊക്കെ അതിജീവിക്കാനുള്ള വഴികൾ കണ്ടെത്തിയിരിക്കുകയാണ് മോഷ്ടാക്കളും.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ അറസ്റ്റിലായ സത്യ റെഡ്ഡിയുടെ മോഷണ രീതി കേട്ട് പോലീസുകാർ പോലും അന്തം വിട്ടിരിക്കുകയാണ്. ആരോടും വഴി ചോദിക്കാതെ, ആരുടെയും സഹായമില്ലാതെ ലക്ഷ്യ സ്ഥാനത്ത് എത്താൻ സഹായിക്കുന്ന ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് സത്യ റെഡ്ഡിയുടെ മോഷണങ്ങൾ.

ഹൈദരാബാദിൽ പിടിയിലായി

ഹൈദരാബാദിൽ പിടിയിലായി

മോഷണം നടത്തിയടുത്ത് യാതൊരു തെളിവും അവശേഷിപ്പിക്കാതെ വിദഗ്ധമായായിരുന്നു സത്യ റെഡ്ഡിയുടെ മോഷണങ്ങൾ. ആഡംബര വീടുകളിൽ മാത്രം മോഷണം നടത്തുന്ന കള്ളൻ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടിയിലാകുന്നത്. ചോദ്യം ചെയ്യലിലാണ് ചെന്നൈയിൽ സമ്പന്നർ മാത്രം താമസിക്കുന്ന പ്രദേശങ്ങളിൽ നടന്ന മിക്ക മോഷണത്തിന് പിന്നിലും സത്യ റെഡ്ഡിയാണെന്ന് വ്യക്തമായത്.

ചെന്നൈയിലെ മോഷണം

ചെന്നൈയിലെ മോഷണം

ചെന്നൈ നുങ്കംപാക്കത്തുള്ള അപ്പോളോ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിൽ നടന്ന മോഷണം പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഒരു തുമ്പും അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞ സത്യറെഡ്ഡി വള്ളുവർ കോട്ടത്തും സമാനമായ മോഷണം നടത്തി. നഗരത്തിലെ സമ്പന്നർ മാത്രം താമസിക്കുന്ന പ്രദേശങ്ങളിൽ മാത്രം നടക്കുന്ന മോഷണത്തിന് പിന്നിൽ ഒരു പ്രൊഫഷണൽ മോഷ്ടാവാണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു.

വ്യത്യസ്ത മാർഗങ്ങൾ

വ്യത്യസ്ത മാർഗങ്ങൾ

മറ്റൊരു ഹൈദരാബാദിൽ അറസ്റ്റിലായ സത്യ റെഡ്ഡിയെ ചോദ്യം ചെയ്തതിൽ നിന്ന് ചെന്നൈയിലെ മോഷണങ്ങൾക്ക് പിന്നിലും ഇയാൾ തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് മോഷണ രീതിയെ പറ്റി ഇയാൾ പോലീസിന് വിശദീകരിച്ചുകൊടുത്തു. ഹൈദരാബാദിൽ നടത്തിയ മോഷണത്തിന് പിന്നാലെയാണ് ഇയാൾ പിടിയിലാകുന്നത്.

 ഗൂഗിൾ മാപ്പുപയോഗിച്ച് മോഷണം

ഗൂഗിൾ മാപ്പുപയോഗിച്ച് മോഷണം

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സമ്പന്നർ താമസിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുകയാണ് മോഷണത്തിന്റെ ആദ്യ പടി. പിന്നീട് വിമാന മാർഗം നഗരത്തിലെത്തി മാപ്പിന്റെ സഹായത്തോടെ മോഷണം നടത്തേണ്ട പ്രദേശങ്ങളിലെത്തി പരിസരം സൂഷ്മമായി നിരീക്ഷിക്കും. വീട്ടുകാർ പുറത്തുപോകുന്ന സമയം, തിരിച്ചെത്തുന്ന സമയം, ജനാലകളുടെയും കതകിന്റെയും ഡിസൈനുകൾ തുടങ്ങിയവ മനസിലാക്കും.

അതിക്രമിച്ച് കയറി മോഷണം

അതിക്രമിച്ച് കയറി മോഷണം

വീടിന്റെ വാതിലുകളും ജനാലകളും തുറക്കാനുള്ള ടൂളുകൾ കൈയ്യിൽ കരുതിയിട്ടുണ്ടാകും. മുഖം മൂടികളും കൈയ്യുറകളും ധരിച്ചാണ് മോഷണം. വിരലടയാളങ്ങൾ എവിടെയും പതിയാതിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ മുഖം മുഴുവനായിമറച്ച ശേഷം മാത്രമെ വീടുകളിലേക്ക് കടക്കു. മോഷണ ശേഷം ട്രെയിനിൽ മാത്രമെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയുള്ളു.

ഒരു കിലോ വഴുതനങ്ങയുടെ വില കേട്ട് ഞെട്ടി; രണ്ടേക്കർ വഴുതനപ്പാടം നശിപ്പിച്ച് കർഷകൻഒരു കിലോ വഴുതനങ്ങയുടെ വില കേട്ട് ഞെട്ടി; രണ്ടേക്കർ വഴുതനപ്പാടം നശിപ്പിച്ച് കർഷകൻ

English summary
Hi-tech thief used Google Maps to target posh localities in other cities, took flights to rob houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X