സമാധാനപരമായി മോഷ്ടിക്കാൻ അനുവദിക്കണം, അല്ലെങ്കിൽ കൊന്നുകളയും; പരിഭ്രാന്തി പരത്തി കല്ലിൽ കെട്ടിയ കത്ത്
ഗ്വാളിയോർ: മധ്യപ്രദേശിളെ ഗ്വാളിയാറിൽ വളരെ വിചിത്രമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പിട്ടിരിക്കുകയാണ്. മോഷ്ടാക്കളെ ഭയന്ന് ജീവിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. രാത്രി വൈകി വീടുകളിലേക്ക് ഭീഷണി കത്ത് എറിഞ്ഞ ശേഷമാണ് ഇവരുടെ മോഷണം. സമാധനപരമായി മോഷ്ടിക്കാൻ അനുവദിക്കണം, അല്ലെങ്കിൽ കൊന്നുകളയും എന്നായിരുന്നു മോഷ്ടാക്കൾ എറിഞ്ഞ കത്തിൽ. ഈ ഭീഷണി കത്ത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഗ്വാളിയോറിലെ ഗോല കാ മന്ദിർ പോലീസ് സ്റ്റേഷൻ പരിധിയിലെ സൂര്യ വിഹാർ കോളനിയിൽ താമസിക്കുന്ന ഭോലാറാം ശ്രീവാസിന്റെ വീട്ടിലേക്ക് രാത്രി വൈകി ഒരാൾ കല്ലിൽ കെട്ടി കത്ത് എറിയുകയായിരുന്നു. അത് തുറന്നപ്പോൾ ഞാൻ ഒരു കള്ളനാണ് ഞാൻ മോഷ്ടിക്കട്ടെ, അല്ലാത്ത പക്ഷം ഞാൻ എല്ലാവരെയും കൊല്ലും. നമുക്ക് സമാധാനപരമായി മോഷ്ടിക്കാം, അല്ലെങ്കിൽ നിങ്ങൾ മരിക്കും, എന്നാണ് കത്തിൽ ഉണ്ടായിരുന്നത്.

പ്രദേശവാസികൾ ഇപ്പോൾ ഭീതിയിലാണ്. 2024ൽ ഈ മോഷ്ടാക്കൾ ഒരു വീട് ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
ദർശൻ സിംഗിന് സമീപത്തെ പൂന്തോട്ടമുണ്ടെന്നും അതിലൂടെയാണ് മോഷ്ടാക്കൾ കടക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. പൂന്തോട്ടത്തിൽ കള്ളന്മാർ കയറാൻ ഉപയോഗിക്കുന്ന പടവുകൾ ഉണ്ട്. കഴിഞ്ഞ 15 ദിവസമായി അവർ വീണ്ടും വരികയും പോവുകയും ചെയ്യുന്നതായി കാണുന്നു.
കള്ളർമാർ എപ്പോഴാണ് ആക്രമിക്കുക എന്ന ഭയന്ന് കഴിയുകയാണ് ഗ്രാമത്തിലെ ആളുകൾ. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തെയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. കത്ത് പിടിച്ചെടുത്തു. ഇപ്പോൾ അന്വേഷണം നടക്കുകയാണ്. കുട്ടികൾ ഒപ്പിച്ച കളിയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം തുടരുകയാണ്..












Click it and Unblock the Notifications