ശശി തരൂരിന്റെ ഔദ്യോഗിക വസതിയില്‍ മോഷണം; നഷ്ടമായവയില്‍ വിലപിടിപ്പുള്ള വസ്തുക്കളും
കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ മോഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച വെങ്കല ഗ്ലാസുകളടക്കം നിരവധി വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെട്ടു.
ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ മോഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച വെങ്കല ഗ്ലാസുകളടക്കം നിരവധി വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെട്ടു. നവംബര്‍ 29 നാണ് മോഷണം നടന്നത്. പുരാതനമായ നടരാജ വിഗ്രഹം, ഗണേശ പ്രതിമകള്‍, ഹനുമാന്‍ പ്രതിമകള്‍, 32 ജിബിയുടെ 12 പെന്‍ഡ്രൈവുകള്‍, നെറ്റ്‌സെറ്റര്‍ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്.
തന്റെ വീടിന് സമീപം പെട്രോളിങ് ശക്തിപ്പെടുത്തണെമന്ന് ശശി തരൂര്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയെന്ന് അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ഇതിനിടയിലാണ് മോഷണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിരവധി ഉന്നതര്‍ താമസിക്കുന്ന ലോധി എസ്‌റ്റേറ്റിലാണ് മോഷണം നടന്നിരിക്കുന്നത്. വീടിന്റെ മതില്‍ ചാടിക്കടന്നെത്തിയ സംഘം ഓഫീസ് റൂം തകര്‍ത്താണ് മോഷണം നടത്തിയത്. സ്വച്ഛ ബാരത് അഭയാന്‍ കാമ്പയിനില്‍ പങ്കെടുത്തതിന് പ്രധാന മന്ത്രി സമ്മാനിച്ച ചെമ്പിലുള്ള ഗാന്ധി കണ്ണടയും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. തരൂരിന്റെ വസതിയിലുള്ള ചെറിയ ക്ഷേത്രത്തില്‍ നിന്നുള്ള വിഗ്രഹങ്ങളാണ് മോഷണം പോയിട്ടുള്ളത്.












Click it and Unblock the Notifications