കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് കള്ളന്‍മാര്‍ക്കൊപ്പം 'മോദി'; രാഹുല്‍ കോടതിയില്‍ ഹാജരായി, കുറ്റം നിഷേധിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
Rahul Gandhi Pleads Not Gulity Before Surat Court | Oneindia Malayalam

സൂറത്ത്: വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെ കോടതിയില്‍ ഹാജരായി. എന്തുകൊണ്ട് എല്ലാ കള്ളന്‍മാര്‍ക്കുമൊപ്പം മോദി എന്ന പേര് വരുന്നു എന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചതാണ് കേസിന് ആധാരം.

ph

കര്‍ണാടകയില്‍ നടന്ന പ്രസംഗത്തിനെതിരെ ഗുജറാത്തിലെ സൂറത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് സമര്‍പ്പിക്കപ്പെട്ടത്. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ രാഹുല്‍ ഗാന്ധി കുറ്റം നിഷേധിച്ചു. ബിജെപി എംഎല്‍എ പുര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. കുറ്റം അംഗീകരിക്കുന്നുണ്ടോ എ്‌ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബിഎച്ച് കപാഡിയ ചോദിച്ചു. രാഹുല്‍ കുറ്റം നിഷേധിച്ചു.

തുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്കതുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്ക

നേരിട്ട് കോടതിയില്‍ ഹാജരാകുന്നതിന് ഇളവ് തരണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പരാതിക്കാരന്റെ അഭിഭാഷകന്‍ എതിര്‍ത്തു. തുടര്‍ന്ന് കേസ് ഡിസംബര്‍ 10ലേക്ക് മാറ്റിവച്ചു. രാഹുല്‍ ഗാന്ധി ആ ദിവസം എത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ജൂലൈയിലാണ് കേസില്‍ ഒടുവില്‍ വാദം കേട്ടത്. അന്ന് രാഹുല്‍ ഹാജരാകേണ്ടതില്ലെന്ന് കോടതി പറഞ്ഞിരുന്നു. പിന്നീടാണ് കേസ് ഒക്ടോബര്‍ പത്തിലേക്ക് മാറ്റിയത്.

രാഹുല്‍ ഗാന്ധി മോദി എന്ന് പേരുള്ള എല്ലാവരെയും അധിക്ഷേപിക്കുകയാണ് ചെയ്തതെന്ന് പരാതിക്കാരന്‍ പറയുന്നു. കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ വിവാദ വാക്കുകള്‍ പറഞ്ഞത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എന്തുകൊണ്ടാണ് ഇവര്‍ക്കെല്ലാം മോദി എന്ന പേര് വന്നത്. എന്തുകൊണ്ടാണ് കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന പേര് കൂടെയുള്ളത്- ഇതായിരുന്നു രാഹുലിന്റെ പ്രസംഗം.

English summary
'Thieves have Modi surname': Rahul Gandhi in Court, pleads not guilty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X