കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ കേരളത്തിൽ നിന്നും സന്നദ്ധത,ജയിലധിക‍ൃതർക്ക് ലഭിച്ചത് 15ഓളം കത്തുകൾ

Google Oneindia Malayalam News

ദില്ലി: ദില്ലി നിർഭയ കൂട്ടബലാത്സം​ഗക്കേസ്സിൽ പ്രതികളെ തൂക്കിലേറ്റാൻ സന്നദ്ധരാണെന്ന് അറിയിച്ച് പതിനഞ്ച് വ്യക്തികൾ രംഗത്തെത്തിയെന്ന് റിപ്പോർട്ട്. പതിനഞ്ചോളം കത്തുകൾ ലബിച്ചെന്നാണ് തീഹാർ ജയിൽ അധികൃതർ വ്യക്തമാക്കുന്നത്. ഇതിൽ രണ്ട് പേർ ഇന്ത്യക്ക് വെളിയിൽ ഉള്ളവരാണെന്നും അധികൃതർ വ്യക്തമാക്കുന്നു. അമേരിക്കയിൽ നിന്നും ലണ്ടനിൽ നിന്നുമാണ് ഇത്.

ഇതിന് പുറമെ ദില്ലി, ​ഗുരു​ഗ്രാം, മുംബൈ, ഛത്തീസ്​ഗണ്ഡ്, കേരളം, ഛത്തീസ്​ഗണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് കത്തുകൾ ലഭിച്ചിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് ‌ഡിസംബർ പതിനാറിനാണ് ദില്ലിയിൽ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി ക്രൂരമായി കൂട്ടബലാത്സംഗത്തിൽ കൊല്ലപ്പെടുന്നത്. ഇതേ ദിവസം, അതായത് ഡിസംബർ 16നാണ് പ്രതികളെ തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

Nirbhaya

തീഹാർ ജയിലിൽ ആരാച്ചാരില്ല. ഇതിന് മുമ്പ് വധശിക്ഷ നടപ്പിലാക്കിയപ്പോൾ മീററ്റ് ജയിലിൽ നിന്നുള്ള ആരാച്ചാരില്ല. ഇതിന് മുമ്പ് വധശിക്ഷ നടപ്പിലാക്കിയപ്പോൾ മീററ്റ് ജയിലിൽ നിന്നുള്ള ആരാച്ചാരുടെ സേവനമാണ് ഉപയോഗപ്പെടുത്തിയത്. ആവശ്യമെങ്കിൽ വധശിക്ഷ നടപ്പാക്കാൻ ജയിൽ ഉദ്യോ​ഗസ്ഥരുടെ സഹായം തേടുമെന്നും തീഹാർ ജയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. പവൻ ​ഗുപ്ത, അക്ഷയ് താക്കൂർ, വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവരാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന പ്രതികൾ. ഒരാൾ പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

English summary
Thihar jail oficials got letters to hang Nirbhaya convicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X