• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെള്ളം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ചന്ദ്രയാന്‍-2: വിക്ഷേപണത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

  • By S Swetha

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2, ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രന്‍ ദൗത്യം വെള്ളിയാഴ്ച പുലര്‍ച്ചെ 2: 51 ന് ആരംഭിച്ചു, സെപ്തംബര്‍ 6ന് ചന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 978 കോടി രൂപ ചെലവു വരുന്ന ദൗത്യത്തിന്റെ ആകെ പിണ്ഡം 3.8 ടണ്ണാണ്. ചന്ദ്രയാന്‍ -2-നെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട 10 വസ്തുതകള്‍ ഇവയാണ്.

കമൽ നാഥ് സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസിനുളളിൽ തന്നെ നീക്കം! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍

ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍

ഏജന്‍സി നടത്തിയ 'ആയിരക്കണക്കിന് പരീക്ഷണങ്ങളുടെ' അടിസ്ഥാനത്തില്‍ ചന്ദ്ര ഉപരിതലത്തില്‍ വെള്ളം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ -2ന്റെ ലാന്റിംഗ് ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന 15 മിനിട്ട് മുന്‍പൊരിക്കലും ഇല്ലാത്ത വിധം 'ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍'' എന്ന് ഏജന്‍സി തന്നെ കണക്കാക്കുന്നു. ചന്ദ്രയാന്‍ -2 ഒരു ഭ്രമണപഥം, ഒരു ലാന്‍ഡര്‍ (വിക്രം), ഒരു റോവര്‍ (പ്രജ്ഞാന്‍) എന്നിവ ഉള്‍ക്കൊള്ളുന്നു, കൂടാതെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങുകയും ചെയ്യും, ഇങ്ങനെയൊരു ദൗത്യം ഇതുവരെ വേറെയാരും നടത്തിയിട്ടില്ല.

 എന്തുകൊണ്ട് ദക്ഷിണ ധ്രുവം

എന്തുകൊണ്ട് ദക്ഷിണ ധ്രുവം

സൗരോര്‍ജ്ജത്തിന് വേണ്ടത്ര സൗരോര്‍ജ്ജ വെളിച്ചം, സുരക്ഷിതമായ ലാന്‍ഡിംഗിന് നല്ല ദൃശ്യപരതയോടുകൂടിയ പരന്ന പ്രതലം, ജലത്തിന്റെയും ധാതുക്കളുടെയും ഉയര്‍ന്ന സാന്നിധ്യം എന്നിവയാണ് ഇസ്റോ ലാന്‍ഡിംഗിനായി ചന്ദ്രന്റെ ദക്ഷിണധ്രുവം തിരഞ്ഞെടുത്തതിലുള്ള പ്രധാന കാരണങ്ങള്‍. ലാന്റ് ചെയ്യുന്നതിന്റെ ആദ്യ ചിത്രം 15 മിനിട്ടിനകം ലഭ്യമാകും. എങ്കിലും, റോവര്‍ ലാന്‍ഡറില്‍ നിന്ന് പുറത്തുവരാന്‍ ലാന്റ് ചെയ്തതിന് ശേഷം 4 മണിക്കൂറെങ്കിലും എടുക്കും.

 ലേസർ മാതൃകയിലുള്ള ഉപകരണം

ലേസർ മാതൃകയിലുള്ള ഉപകരണം

രണ്ട് സ്പേയ്‌സ് ഏജന്‍സികള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി LASER മാതൃകയിലുള്ള നാസയുടെ ഉപകരണത്തെ ദൗത്യം വഹിക്കും. നാവിഗേഷന്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കായി നാസയുടെ ഡീപ് സ്‌പെയ്‌സ് നെറ്റ്‌വര്‍ക്ക് പണമടച്ച് ഇന്ത്യ ഉപയോഗിക്കും. റോവറിനും ലാന്‍ഡറിനും ഒരു ചാന്ദ്ര ദിനം (14 ഭൗമദിനങ്ങള്‍) ആണ് ആയുസ്സ്. ആ ചാന്ദ്ര ദിനത്തിലാണ് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക. അതേസമയം ഓര്‍ബിറ്ററിന് ഒരു വര്‍ഷത്തെ ആയുസ്സുണ്ട്.

 പാറകളുടെ ഇമേജിംഗ്

പാറകളുടെ ഇമേജിംഗ്

പരീക്ഷണത്തിനായി 13 ഇന്ത്യന്‍ ശാസ്ത്രീയ ഉപകരണങ്ങളാണ് വാഹനത്തിലുള്ളത്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവയും ജലത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തുന്നതിന് പാറകളുടെ ഇമേജിംഗ് നടത്തും. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചും മിഷന്‍ പഠിക്കും. ചന്ദ്രയാന്‍ -1ലും ഇതേ രീതിയിലാണ് ഐഎസ്ആര്‍ഒ ലോഞ്ച് ചെയ്തത്. എന്നാല്‍ ചന്ദ്രയാന്‍ 1 ഒരു പരിക്രമണപഥം മാത്രമായിരുന്നു, ചന്ദ്രയാന്‍ -2 ലാന്‍ഡറും റോവറും ചേര്‍ന്ന് സങ്കീര്‍ണമായ ഒരു മിഷനാണ്. ചന്ദ്രയാന്‍ 2ന്റെ ഒരു റോവര്‍ വീലില്‍ അശോകചക്രവും ലാന്‍ഡറില്‍ ത്രിവര്‍ണ്ണ പതാകയുമുണ്ട്.

English summary
Things to know about Chandrayan 2 and pressence of water in Moon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X