കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സര്‍വ്വേയില്‍ നിന്നും 2019 ല്‍ കേന്ദ്രബജറ്റില്‍ പ്രതീക്ഷിക്കാവുന്ന പ്രധാന വസ്തുതകള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: നിക്ഷേപത്തിന്റെ പ്രാധാന്യത്തെ എടുത്തു കാണിച്ചുകൊള്ളുതാണ് ഇന്ത്യയുടെ സാമ്പത്തിക സര്‍വ്വേ. ആവശ്യകത, തൊഴില്‍ , കയറ്റുമതി, ഉല്‍പ്പാദന ക്ഷമത എന്നിവയുടെ വളര്‍ച്ച നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണ് നിക്ഷേപം. നികുതി സ്ലാബുകളില്‍ കൊണ്ടുവരുന്ന മാറ്റത്തിലൂടെ ഡിസ്‌പോസിബിള്‍ വരുമാനം വര്‍ദ്ധിപ്പിക്കാനും അതിലൂടെ സര്‍ക്കാരിന് ഉപഭോഗത്തോത് ഉയര്‍ത്താനും കഴിയും എന്നാണ് ആന്റിക്ക് സ്‌റ്റോക്ക് ബ്രോക്കിംഗ് വിശ്വസിക്കുന്നത്. അതേസമയം, ഈലറ ക്യാപ്പിറ്റല്‍ പറയുന്നത് രണ്ടാം മോദി സര്‍ക്കാര്‍ കൃഷി, എംഎസ്എം, ജലമേഖല എന്നിവക്ക് ഊന്നല്‍ നല്‍കും എന്നാണ്.

സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപിടിച്ചത് മോദി സര്‍ക്കാര്‍, 2022 ഓടെ എല്ലാവര്‍ക്കും വീടെന്നും ധനമന്ത്രിസ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപിടിച്ചത് മോദി സര്‍ക്കാര്‍, 2022 ഓടെ എല്ലാവര്‍ക്കും വീടെന്നും ധനമന്ത്രി

സാമ്പത്തിക സര്‍വ്വേയില്‍ പറഞ്ഞിട്ടുളള കാര്യങ്ങള്‍ മിക്കവാറും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ തയ്യാറാക്കിയ സാമ്പത്തിക സര്‍വ്വേ ധനകാര്യമന്ത്രിയാണ് രേഖ പാര്‍ലമെന്റില്‍ വെക്കുന്നത്. നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് 8% വളര്‍ച്ചകൈവരിക്കാനാണ് പദ്ധതി. പ്രധാനമന്തിയുടെ ലക്ഷ്യം 2024-25 കാലത്ത് രാജ്യത്തെ 5 ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥ ആക്കുക എന്നതാണ്. ഇതാണ് മുന്നിലുള്ള ലക്ഷ്യം. നിക്ഷേപം കൂട്ടുന്നതിലൂടെ ഈ കണക്ക് കൈവരിക്കാന്‍ ആകും എന്നാണ് കണക്കു കൂട്ടലുകള്‍. സാമ്പത്തിക സര്‍വ്വേ പറയുന്ന കാര്യങ്ങള്‍ ബജറ്റില്‍ വരാന്‍ സാധ്യതയുളള മേഖലകളാണ് ഇവിടെ വിശകലനം ചെയ്യുന്നത്., ഒപ്പം അതിനുളള സാധ്യതകളും പ്രതീക്ഷകളും വിദഗ്ധര്‍ പരിശോധിക്കുന്നു.

ഉപഭോഗവും നിക്ഷേപവും

ഉപഭോഗവും നിക്ഷേപവും

ഉപഭോഗവും നിക്ഷേപവും- നിക്ഷേപം പ്രധാനമാണെന്ന് സര്‍വ്വേ പറയുന്നു. ഡിമാന്‍ഡ്, തൊഴില്‍. കയറ്റുമതി, ഉല്‍പ്പാദനം ഇവക്കെല്ലാം വേണ്ട പ്രധാന ഘടകം നിക്ഷേപമാണ്. അടിസ്ഥാന സൗകര്യ മേഖലക്കായി ചിലവഴിക്കാന്‍ വാര്‍ഷിക ചിലവ് 200 ബില്യണ്‍ ഡോളറായി ഇരട്ടിപ്പിക്കേണ്ടതാണ്. സ്വകാര്യ നിക്ഷേപം പ്രയാജനപ്പെടുത്തുക എന്നതാണ് മുന്നിലുളള പ്രധാന വെല്ലുവിളി. പ്രതീക്ഷിക്കുന്നത്- നികുതി സ്ലാബുകള്‍ മാറ്റുന്നതിലൂടെ ഡിസ്‌പോസബിള്‍ വരുമാനം വര്‍ദ്ധിക്കുകയും ഇത് ഉപഭോഗ വര്‍ദ്ധനക്ക് കാരണമാകുകയും ചെയ്യുന്നു. സര്‍ക്കാരിന് ഇത്തരത്തില്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ആന്റിക്ക് സ്‌റ്റോക്ക് ബ്രോക്കിംഗ് വിശ്വസിക്കുന്നത്. വിവിധ ഗ്രാമിണ പദ്ധതികള്‍ക്കുളള വിഹിതം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ബജറ്റ് ഗ്രാമിണ മേഖലയുടെ ആവശ്യങ്ങളെ പിന്തുണക്കുന്നു.

തൊഴില്‍- എംഎസ്എംഇകള്‍

തൊഴില്‍- എംഎസ്എംഇകള്‍

തൊഴിലും, എംഎസ്എംഇകള്‍- പരിപോഷിപ്പിക്കുന്ന കുളളന്‍മാര്‍ രാക്ഷസന്‍മാര്‍ ആകുമ്പോള്‍ എന്ന അധ്യായത്തിലെ, എംഎസ്എംഇ കള്‍ക്ക് നല്‍കിയ വളര്‍ച്ചാ നയങ്ങള്‍ പുന:പരിശോധിക്കുമ്പോള്‍ എന്ന ഭാഗത്ത് സര്‍വ്വേ ചില കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വയസാകുമ്പോഴും ചെറുതായി തുടരുന്നതിലൂടെ യാതൊരു പ്രയാജനവും ലഭിക്കില്ല എന്ന് ചെറുകിട സ്ഥാപനങ്ങള്‍ മനസിലാക്കിയാല്‍ സ്വന്തം നിലക്ക് അവര്‍ സജീവമാകും. ഇതിലൂടെ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും വളരും. നിലവിലുളള നയപ്രകാരം മൈക്രോ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) മേഖലയ്ക്ക് വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ ടാര്‍ഗറ്റുകള്‍ വ്യവസ്ഥകള്‍ വെക്കുന്നുണ്ട്. ഇത്തരം വ്യവസ്ഥകള്‍ ചെറിയ രീതിയില്‍ തുടരാനുളള പ്രാത്സാഹനമായി മാറുന്നു.

 ഊര്‍ജ്ജവും കൃഷിയും

ഊര്‍ജ്ജവും കൃഷിയും


പ്രതീക്ഷിക്കുന്നത്- ഇലറ ക്യാപിറ്റല്‍ പറയുന്നത് രണ്ടാം മോദി സര്‍ക്കാര്‍ ഊര്‍ജ്ജം, കൃഷി, എംഎസ്എംഇ മേഖലകളെ തട്ടിയുണര്‍ത്തും എന്നാണ്. ബി. ജെ. പിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുളള കാര്യങ്ങള്‍ക്ക ബജറ്റില്‍ സ്ഥാനം ലഭിച്ചേക്കാം. സംരഭകര്‍ക്ക് 50 ലക്ഷം രൂപ വരെ കൊളറ്ററല്‍ ഫ്രീവായ്പകള്‍ പ്രഖ്യാപിക്കുമെന്ന് ഇലറ ക്യാപിറ്റല്‍ പ്രതീക്ഷിക്കുന്നു. 1-5 വരെ വര്‍ഷത്തേക്ക് 0.1 ദശലക്ഷം വരെ പലിശ രഹിത കാര്‍ഷിക വായ്പ പദ്ധതികള്‍, ദാരിദ്ര്യ രേഖക്കു താഴെയുളള കുടുംബങ്ങള്‍ക്ക പഞ്ചസാര സബ്‌സിഡി, ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ഗ്രാമിണ കുടുംബങ്ങള്‍ക്ക് പുതിയ പൈപ്പ് ജലവിതരണ പദ്ധതി, പ്രധാന്‍ മന്ത്രി കിസാന്‍ സമന്‍ നിധി യോജന എല്ലാ കര്‍ഷകര്‍ക്കും തുടങ്ങിയ ബി. ജെ. പി പ്രകടന പത്രിക പദ്ധതികള്‍ പ്രതീക്ഷിക്കുന്നുവെന്ന് ബ്രോക്കറേജ് പറയുന്നു.

പരിഷ്കാരങ്ങളിലേക്ക് നീങ്ങാന്‍

പരിഷ്കാരങ്ങളിലേക്ക് നീങ്ങാന്‍


പരിഷ്‌കാരങ്ങളിലേക്ക് നീങ്ങുക- പ്രധാനമായും കാര്‍ഷിക, വ്യാപാര, ഗതാഗത, വാര്‍ത്താ വിനിമയ സേവനങ്ങള്‍ വളര്‍ച്ച പ്രാപിക്കാത്തതാണ് വളര്‍ച്ചയുടെ വേഗതക്ക് കുറവുണ്ടാകാന്‍ കാരണമായത് . പ്രതീക്ഷ- 2022 ല്‍ കാര്‍ഷിക വരുമാനം ഇരട്ടിയാക്കണം. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലെത്താനായി കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചേക്കാം. കരാര്‍,കൃഷി, വിപണന പരിഷ്‌ക്കാരങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കുന്നതായി ആന്റിക്ക് സ്റ്റോക്ക് ബ്രോക്കിംഗ് പറയുന്നു.

അടിസ്ഥാന സൗകര്യ വികസനം

അടിസ്ഥാന സൗകര്യ വികസനം

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക- ദേശിയ പാതകളിലെ സ്വാകാര്യ നിക്ഷേപം കുറവാണെന്നും നിക്ഷേപിക്കുന്നവര്‍ കുറഞ്ഞ കാല നിക്ഷേപത്തിന് താല്‍പ്പര്യപ്പെടുന്നുവെന്നും സര്‍വ്വേ പറയുന്നു. പ്രതീക്ഷ- നികുതി രഹിത ബോണ്ടുകള്‍ എന്ന നയം ദീര്‍ഘകാല നിക്ഷേപം അടിസ്ഥാന വികസനത്തിനായി പ്രോത്സാഹനത്തിനായി വീണ്ടും കൊണ്ടു വരും എന്നാണ് ബ്രോക്കറേജ് പ്രഭുദാസ് ലില്ലാദര്‍ വിശ്വസിക്കുന്നത്
ധനക്കമ്മി- 2018-19 ലെ ധനക്കമ്മി 3.4% കണക്കാക്കുന്നു. പൊതു ധനകമ്മി-സംസ്ഥാനങ്ങളും കേന്ദ്രവും ചേര്‍ന്ന്- 5.8%. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 6.4% എന്ന കണക്കില്‍ നിന്നും കുറവാണിത്.

ബാങ്കിംഗും എന്‍ബിഎഫ്‌സിയും

ബാങ്കിംഗും എന്‍ബിഎഫ്‌സിയും


ബാങ്കിംഗും എന്‍ബിഎഫ്‌സിയും- കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തീരിച്ചടക്കാത്ത വായ്പകള്‍ കുറഞ്ഞതിനാല്‍ പ്രകടനം മെച്ചപ്പെടുത്താനായി. എന്നാല്‍ മൂലധന വിപണിയില്‍ നിന്നും ശേഖരിച്ച ധനത്തിന്റെ ഇടിവ് ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിലെ സമ്മര്‍ദ്ദവും സാമ്പത്തിക സ്ഥിതിയില്‍ തടസങ്ങളായി. പ്രതീക്ഷ- ബാങ്കിംഗ് മേഖലയിലെ എന്‍പിഎകളും ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിലെ (എന്‍ബിഎഫ്‌സി) കടം തിരിച്ചടക്കുന്നതിലെ വീഴ്ചയും സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി ആയി എന്ന് വിദഗ്ധര്‍ പറയുന്നു. പൊതു മേഖല ബാങ്കില്‍ കൂടുതല്‍ മൂലധനം ചെലുത്തുക, ഐബിസി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുളള നടപടികള്‍ സ്വീകരിക്കുക, നിലവാരമുളള എന്‍ബിഎഫ്‌സി ആസ്തികള്‍ വാങ്ങാന്‍ മൂലധന ബാങ്കുകളെ സജ്ജമാക്കുക, എന്നീ നടപടികളിലൂടെ സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.

ഓഹരി വിറ്റഴിക്കല്‍-

ഓഹരി വിറ്റഴിക്കല്‍-

ഓഹരി വിറ്റഴിക്കല്‍- സര്‍ക്കാര്‍ ഉടമസ്ഥതയിലുളള 28 കമ്പിനികളുടെ തന്ത്രപരമായ വില്‍പ്പനയില്‍ ധനമന്ത്രാലയം പുരോഗതി കൈവരിച്ചു. മൂന്നെണ്ണം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റഴിച്ചു. പ്രതീക്ഷ- 80,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കാനായി. 90,000 കോടിയാണ് ഇടക്കാല ബജറ്റില്‍ ലക്ഷ്യമാക്കിയത്. 1,00,000 കോടിയായി കണക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഭുദാസ് ലില്ലാദര്‍ പരറയുന്നു. ഗ്രാമിണ ദുരിതം- എംജിഎന്‍ആര്‍ജിഎ തൊഴിലാളികളുടെ തൊഴില്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ഉപയോഗിച്ച ഗ്രാമീണ മേഖലയിലെ പ്രശ്‌നങ്ങള്‍ ദൂരീകരിക്കണം. പ്രതീക്ഷ- ഉപഭോക്ത ആവശ്യം കൂട്ടാനും ഗ്രാമീണ മേഖലയുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനുളള നടപടികള്‍ പ്രതീക്ഷിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.ധനപരമായ ഉത്തേജനത്തിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിസ്ഥാന വികസനത്തിനുളള ധനം വലിയ തോതില്‍ പ്രതീക്ഷിക്കുന്നു എന്നാണ് ബിഎന്‍പി പാരിബയുടെ ഐയര്‍റാന്‍ സ്്ട്രാറ്റജി ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് തലവന്‍ ഗൗരവ് ദുവ പറയുന്നത്. സ്റ്റീല്‍, സിമന്റ് നിര്‍മ്മാണ മേഖലകളെ ഗുണകരമായി ബാധിക്കുന്നതിനാല്‍ വരുമാനവും ഉപഭാഗവും വര്‍ദ്ധിക്കും.

ജല സംരക്ഷണം-

ജല സംരക്ഷണം-

ജല സംരക്ഷണം- മഴ കുറയുന്നത് ചില പ്രദേശങ്ങളിലെ വിളയെ ബാധിക്കുന്നു. കാര്‍ഷിക മേഖലയിലെ ജല ഉപയോഗ ക്ഷമത മെച്ചപ്പെടുത്തണം. പുതിയ നയങ്ങളാണ് വേണ്ടത്. പ്രതീക്ഷ- കുടവെളള ലഭ്യത മെച്ചപ്പെടുത്താനുളള മാര്‍ഗ്ഗങ്ങളും നദിസംയോജനവും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. സ്വച്ഛ് ഭാരത് പോലെ നാല്‍ സെ ജല്‍ പദ്ധതി പ്രതീക്ഷിക്കുന്നതായി ഇലറ ക്യാപിറ്റല്‍ സാധ്യത കാണുന്നു. സ്മാര്‍ട്ട്‌സിറ്റി അപ്‌ഡേഷന്‍- സ്മാര്‍ട്ട് സിറ്റിസ് മിഷനു കീഴില്‍ 100 നഗരങ്ങളില്‍ 2.05 ലക്ഷം കോടിയുടെ പദ്ധതികളാണ് നിര്‍ദ്ധേശിക്കപ്പെട്ടിരുന്നത്. കാര്യമായ പുരാഗതി പദ്ധതി നടത്തിപ്പില്‍ ഉണ്ടായി എന്നും സാമ്പത്തിക സര്‍വ്വേ പറയുന്നു. പ്രതീക്ഷ- പ്രതിരോധം, റെയില്‍, സ്മാര്‍ട്ട് സിറ്റി മേഖലകള്‍ക്ക കാര്യമായ പരിഗണന നല്‍കുന്ന ബജറ്റ് പ്രതീക്ഷിക്കുന്നു. ഒപ്പം ഗ്രാമിണമേഖലയിലെ വൈദ്യൂതികരണ പ്രക്രിയക്കും ബജറ്റില്‍ പ്രാധാന്യം ലഭിക്കും .

English summary
Things Nirmala Sitharaman adopts from Economic survey to Union budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X