ഒരു ജിബിപിഎസ് സ്പീഡും സൌജന്യ എച്ച്ഡി ടിവിയും: ഉപയോക്താക്കൾക്ക് ജിയോയുടെ ഓഫർ പെരുമഴ!! അറിയേണ്ടതെല്ലാം
മുംബൈ: ഇന്ത്യയിലെ ടെലികോം ഉപയോക്താക്കൾ കാത്തിരുന്ന റിലയൻസ് ജിയോ ബ്രോഡ് ബാൻഡ് സർവീസ് തുടങ്ങി. റിലയൻസ് ജിയോയുടെ ഫൈബർ ടു ദി ഹോം സേവനമാണ് വാണിജ്യാടിസ്ഥാനത്തിൽ രാജ്യത്തെ 1600 നഗരങ്ങളിലാണ് സേവനം തുടങ്ങിയത്. സൌജന്യ എച്ച്ഡി ടിവി, സൌജന്യ വോയ്സ് കോൾ, 100 മെഗാബൈറ്റ് മുതൽ 1 ജിബിപിഎസ് വരെയാണ് ബ്രോഡ്ബാൻഡിന്റെ സ്പീഡ്. 699 രൂപ മുതൽ 8,499 രൂപ വരെയാണ് താരിഫ് നിരക്ക്. ഇന്ത്യയിൽ 25 എംബിപിഎസ് സ്പീഡിലുള്ള ബ്രോഡ്ബാൻഡ് സേവനമാണ് ലഭിക്കുക. ആഗസ്റ്റ് 12നാണ് ജിയോ ഫൈബറിന്റെ പ്രഖ്യാപനമെങ്കിലും വ്യാവസായിക അടിസ്ഥാനത്തിൽ സേവനമാരംഭിച്ചത്.
ഭൂമിയില്‍ ഇടിച്ചിറങ്ങി എംഒ, മണിക്കൂറില്‍ 14.9 കിലോ മീറ്റര്‍ വേഗം, പൊട്ടിത്തെറിച്ചത് കരിബീയയയില്‍
സൌജന്യ വോയ്സ് കോൾ, അൾട്രാ ഹൈസ്പീഡ് ബ്രോഡ്ബാൻഡ്, ടിവി വീഡിയോ കോളിംഗ്, കോൺഫറൻസിംഗ്, ഗെയ്മിംഗ്, ഡിവൈസ് സെക്യൂരിറ്റി, എന്റർടെയ്ൻമെന്റ് ആപ്പുകൾ, വിർച്വൽ റിയാലിറ്റി, പ്രീമിയം, കണ്ടന്റ് പ്ലാറ്റ്ഫോം എന്നീ സേവനങ്ങളാണ് ജിയോ ഫൈബറിൽ ലഭ്യമാകുന്ന സേവനങ്ങൾ. ജിയോ ഉപഭോക്താക്കള്‍ക്ക് ഫോണിലെ മൈജിയോ ആപ്പ് വഴിയും അല്ലാത്തവര്‍ക്ക് ജിയോയുടെ വെബ്സൈറ്റ് വഴിയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം.

ജിയോ പ്രീ പെയ്ഡ് പ്ലാനുകൾ എങ്ങനെ
699 രൂപ മുതലാണ് ജിയോയുടെ പ്രീ പെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത്. പ്രസ്തുുത പ്ലാനിൽ 100 ജിബി അതിവേഗ ഡാറ്റയും 50 ജിബി അധികഡാറ്റയുമാണ് ലഭിക്കുക. ഇതിന് 100 എംബിപിഎസ് സ്പീഡാണ് ലഭിക്കുന്നത്. ഇതിനെല്ലാം പുറമേ വെൽക്കം ഓഫറായി മൂന്ന് മാസം ജിയോ സിനിമ, ജിയോ സാവൻ സേവനങ്ങളും ഇതിലൂടെ ലഭിക്കും. ഓഫർ വാലിഡിറ്റി ഒരു മാസമാണ്.

സേവനങ്ങൾ എങ്ങനെ..
ഓഫറിൽ ഒരു വർഷത്തിൽ സമാന രീതിയിൽ വോയ്സ് കോൾ, വീഡിയോ കോൾ, അല്ലെങ്കിൽ വീഡിയോ കോൺഫറൻസിംഗ്, ഹോം നെറ്റ് വർക്ക്, ഗെയിംഗ് എന്നിവ ലഭിക്കും. വർഷത്തിൽ 999 രൂപ വുന്ന നോർട്ടൺ സൈബർ സുരക്ഷയും ലഭിക്കും. അത് അഞ്ച് ഉപകരണങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഈ പ്ലാനിനൊപ്പം 6400 രൂപ വിലക്കുള്ള ജിയോ 4കെ സെറ്റ് ടോപ്പ് ബോക്സും 5000 രൂപയുടെ ജിയോ ഹോം ഗേറ്റ് വേയും ലഭിക്കും.

സെക്കന്റിൽ ഒരു ജിബി സ്പീഡ്
റിലയൻസിന്റെ 41ാം വാർഷിക പൊതുയോഗത്തിലാണ് റിലയൻസ് ജിയോ ചെയർമാൻ മുകേഷ് അംബാനി ജിയോ ജിഗാ ഫൈബർ പ്രഖ്യാപനം നടത്തുന്നത്. ബ്രോഡ്ബാൻഡ് രംഗത്ത് പുതിയ ചരിത്രം കുറിക്കുന്നതിന് വേണ്ടിയാണ് റിലയൻസ് ജിയോയുടെ നീക്കം. ഒരു സെക്കന്റിൽ 1 ജിബി വേഗതയുള്ള ഇന്റർനെറ്റ് സേവനമാണ് ഉപയോക്കാക്കൾക്ക് ലഭ്യമാക്കുക. 100 എംബി ഡൌൺലോഡിംഗ് സ്പീഡാണ് ഇതിന് ലഭിക്കുക. ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള ലൈൻ ബ്രോഡ് ബാൻഡ് വഴിയാണ് കണക്ഷൻ നൽകുന്നത്.

വോയ്സ് ഓവര്‍ വൈഫൈ
റിലയൻസ് ജിയോ പുതിയതായി പ്രഖ്യാപിച്ചവയില്‍ പ്രധാനപ്പെട്ട ഒരു സംവിധാനമാണ് വോയ്സ് ഓവര്‍ വൈഫൈ. റേഞ്ച് പ്രശ്നം കാരണം വോയ്സ് ഓവര്‍ കോളുകള്‍ കട്ട് ആകുന്നത് പരിഹരിക്കുന്നതാണ് ഈ സംവിധാനം. ഫ്രീ വൈഫൈ ഉപയോഗിച്ചാണ് ഈ സാങ്കേതിക പ്രശ്നത്തെ മറികടക്കുന്നത്. ടിവിയും ഇന്റർനെറ്റും സെറ്റ് ടോപ്പ് ബോക്സും ഒരേ കണക്ഷനിൽ ലഭ്യമാകുന്നതാണ് ജിയോ ഫൈബറിന്റെ ആകർഷമായ ഫീച്ചർ. ടിവി ഉപയോഗിച്ച് വീഡിയോ കോൺഫറൻസിംഗും ഇതോടെ നടത്താൻ സാധിക്കും. ഇന്ത്യൻ ടെലികോം രംഗത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.