കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അഴിമതി നടത്തിയോ? രാഹുലിന്റെ ഒളിയമ്പിനു പിന്നില്‍? അറിയാത്ത ചില യാഥാര്‍ഥ്യങ്ങള്‍ ഇതാ...

നോട്ട് നിരോധനത്തിന്‍റെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി. തെളിവുണ്ടെന്നും രാഹുല്‍. രാഹുലിനെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാള്‍.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നോട്ട് നിരോധനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി വ്യക്തിപരമായ അഴിമതി നടത്തിയെന്നാണ് രാഹുലിന്റെ ആരോപണം. ഇക്കാര്യം വെളിപ്പെടുത്തിയാല്‍ ഭൂകമ്പം തന്നെ ഉണ്ടാകുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ ബിജെപി തന്നെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ പറയുന്നുണ്ട്.

 രാഹുല്‍ ഗാന്ധി മാപ്പ് പറയണം; രാഹുല്‍ ഉന്നയിച്ചത് അടിസ്ഥാനമില്ലാത്ത ആരോപണം രാഹുല്‍ ഗാന്ധി മാപ്പ് പറയണം; രാഹുല്‍ ഉന്നയിച്ചത് അടിസ്ഥാനമില്ലാത്ത ആരോപണം

മോദി പാര്‍ലമെന്റില്‍ എത്താതെ മുങ്ങി നടക്കുന്നത് അതുകൊണ്ടാണെന്നും രാഹുല്‍ ആരോപിക്കുന്നുണ്ട്. ഇതോടെ സംഭവം പാര്‍ലമെന്റിനു പുറത്ത് വെളിപ്പെടുത്തമമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ രാഹുല്‍ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകരയാണെന്നാണ് ബിജെപിയുടെ വാദം. രാഹുല്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുല്‍ ഇത് നിങ്ങള്‍ക്കുള്ള ഉത്തരം,ജനങ്ങള്‍ക്കു മുന്നില്‍ സംസാരിക്കുന്നതെന്തിനെന്ന് മോദി പറയുംരാഹുല്‍ ഇത് നിങ്ങള്‍ക്കുള്ള ഉത്തരം,ജനങ്ങള്‍ക്കു മുന്നില്‍ സംസാരിക്കുന്നതെന്തിനെന്ന് മോദി പറയും

രാഹുലിന്റെ ആരോപണങ്ങളും ഭരണപക്ഷത്തിന്റെ പ്രത്യാരോപണങ്ങളുമായി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാനിരിക്കെ മോദിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചില യാഥാര്‍ത്ഥ്യങ്ങളിതാ...

 മോദി ഭയക്കുന്നു

മോദി ഭയക്കുന്നു

തനിക്ക് പറയാനുള്ളത് മോദിയുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഒരുകാര്യമാണെന്നാണ് രാഹുല്‍ പറയുന്നത്. പാര്‍ലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിലാണ് താന്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറയുന്നു. മോദിയുടെ വ്യക്തിപരമായ അഴിമതിയെ കുറിച്ചാണ് തനിക്ക് പറയാനുള്ളതെന്നും വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നുമാണ് രാഹുല്‍ പറയുന്നത്. ഇക്കാര്യത്തില്‍ മോദിക്ക് ഭയമുണ്ടെന്നും രാഹുല്‍ പറയുന്നുണ്ട്. ലോക്‌സഭ പിരിഞ്ഞതിനു പിന്നാലെ പാര്‍ലമന്റിനു പുറത്തുവച്ചാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

 ആരോപണങ്ങള്‍ അസംബന്ധം

ആരോപണങ്ങള്‍ അസംബന്ധം

അതേസമയം രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നാണ് ബിജെപിയുടെ വാദം. നിരാശ കാരണമാണ് രാഹുലും കോണ്‍ഗ്രസും ഇങ്ങനെയൊക്കെ വിളിച്ച് പറയുന്നതെന്നാണ് ബിജെപി പറയുന്നത്.

 ആദ്യംതന്നെ വെളിപ്പെടുത്താമായിരുന്നില്ലേ

ആദ്യംതന്നെ വെളിപ്പെടുത്താമായിരുന്നില്ലേ

ഇക്കാര്യം പാര്‍ലമെന്റില്‍ വെളിപ്പെടുത്തണമായിരുന്നുവെങ്കില്‍ രാഹുലിന് ഒന്നാം ദിവസമോ അതല്ലെങ്കില്‍ രണ്ടാം ദിവസമോ ആകാമായിരുന്നുവെന്ന് ബിജെപി പറയുന്നുണ്ട്. അവസരങ്ങളുണ്ടായിട്ടും ഇതുവരെ രാഹുല്‍ പാര്‍ലമെന്റില്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്നും ബിജെപി നേതാവ് അനന്ദ് കുമാര്‍ വ്യക്തമാക്കുന്നു. രാഹുല്‍ പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് പ്രകാശ് ജാവദേകറും പറയുന്നു.

 രാഹുലിനെ വെല്ലുവിളിക്കുന്നു

രാഹുലിനെ വെല്ലുവിളിക്കുന്നു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് കെജ്രിവാളിന്റെ ആരോപണം.

 വടംവലിയോ?

വടംവലിയോ?

മോദിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ അത് പാര്‍ലമെന്റിനു പുറത്ത് വെളിപ്പെടുത്തുന്നില്ലെന്നും കെജ്രിവാള്‍ ചോദിക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും കെജ്രിവാള്‍ ആരോപിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വടംവലിനടക്കുകയാണെന്നും കെജ്രിവാള്‍.

 സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഭരണപക്ഷം

സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഭരണപക്ഷം

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ മോദി പങ്കെടുക്കണമെന്നും സര്‍ക്കാരിന്റെ നിലപാട് പാര്‍ലമെന്റിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം വയ്ക്കുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ മോദിയെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഭരണപക്ഷം ആരോപിക്കുന്നു.

 പ്രതിസന്ധിയിലായി ജനങ്ങള്‍

പ്രതിസന്ധിയിലായി ജനങ്ങള്‍

നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബഹളത്തെ തുടര്‍ന്ന് പലപ്പോഴും അവസാനിക്കുകയായിരുന്നു. 50 ദിവസത്തിനകം നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് മോദി പറയുന്നത്. എന്നാല്‍ ഒരു മാസം പിന്നിടുമ്പോഴും ജനങ്ങള്‍ പ്രതിസന്ധിയില്‍ തന്നെയാണ്. ആവശ്യത്തിന് പണം ലഭിക്കാത്തതും എടിഎമ്മുകള്‍ കാലിയായി തുടരുന്നതും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

English summary
The Congress launched a sharp personal attack on Prime Minister Narendra Modi, with its vice-president Rahul Gandhi saying he had information on "personal corruption" by the Prime Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X