കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ അക്കൗണ്ട് മിനിമം ബാലന്‍സും പിൻവലിക്കൽ പരിധിയും: ഉപയോക്താക്കൾ അറിയേണ്ട സുപ്രധാന കാര്യങ്ങൾ...

  • By S Swetha
Google Oneindia Malayalam News

ദില്ലി: മിനിമം ബാലൻസ് സംബന്ധിച്ച് ഉപയോക്താക്കൾക്ക് പുതിയ നിർദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ ഉപഭോക്താക്കള്‍ അവരുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ബാധകമായ ശരാശരി പ്രതിമാസ ബാലന്‍സ് (എഎംബി) നിയമങ്ങള്‍, പാലിക്കാത്തതിന് പിഴ ഈടാക്കല്‍ എന്നിവ എസ്ബിഐ വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. എസ്ബിഐ അതിന്റെ ശാഖകളെ മെട്രോ, അര്‍ദ്ധ നഗര, ഗ്രാമപ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകള്‍ കൈവശമുള്ള ഉപഭോക്താക്കള്‍ പിഴ ഈടാക്കാതിരിക്കാന്‍ ശരാശരി പ്രതിമാസ ബാലന്‍സ് 1,000-3,000 രൂപ വരെ നിലനിര്‍ത്തേണ്ടതുണ്ടെന്ന് ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നു.

പാലായില്‍ ബിജെപി വോട്ടുകള്‍ കുറയുമെന്ന് പിസി ജോര്‍ജ്, വീഴച്ച സമ്മതിച്ച് ശ്രീധരന്‍ പിള്ളയുംപാലായില്‍ ബിജെപി വോട്ടുകള്‍ കുറയുമെന്ന് പിസി ജോര്‍ജ്, വീഴച്ച സമ്മതിച്ച് ശ്രീധരന്‍ പിള്ളയും

ശരാശരി 25,000 രൂപ വരെ പ്രതിമാസ ബാലന്‍സ് നിലനിര്‍ത്തുന്ന ഒരു എസ്ബിഐ അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക് ശാഖകളില്‍ രണ്ട് തവണ സൗജന്യമായി പണം പിന്‍വലിക്കാം. ശരാശരി പ്രതിമാസ ബാലന്‍സ് 25,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലുള്ള എസ്ബിഐ അക്കൗണ്ട് ഉടമയ്ക്ക് മാസം 10 തവണ സൗജന്യമായി പണം പിന്‍വലിക്കാം.

sbi-1567746325-jpg-

50,000 ന് മുകളില്‍ പണമുള്ളവര്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് 15 തവണ സൗജന്യമായി പണം പിന്‍വലിക്കാം. 1,00,000 രൂപയ്ക്ക് മുകളില്‍ ബാലന്‍സ് ഉള്ളവര്‍ക്ക് പരിധിയില്ലാതെ സൗജന്യമായി പണം പിന്‍വലിക്കാം. മറ്റു ബാങ്കുകളിലെ ബ്രാഞ്ചില്‍ നിന്നും 50,000 രൂപ ഉപഭോക്താവിന് പിന്‍വലിക്കാം. പണം പിന്‍വലിക്കല്‍ സൗജന്യ പരിധി മറികടന്നാല്‍ എസ്ബിഐ നിരക്കുകള്‍ ഈടാക്കും.

എസ്ബിഐ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ ശരാശരി പ്രതിമാസ ബാലന്‍സും ബ്രാഞ്ചില്‍ പ്രതിമാസം സൗജന്യ പണം പിന്‍വലിക്കലുകളുടെ എണ്ണവും ഇങ്ങനെയാണ്:

25,000 രൂപ വരെ - 2 തവണ
25,000 ന് മുകളില്‍ - 50,000 വരെ - 10 തവണ
50,000 ന് മുകളില്‍ -1,00,000 വരെ - 15 തവണ
1,00,000 ന് മുകളില്‍ - പരിധിയില്ല
സൗജന്യ പരിധിക്ക് ശേഷമുള്ള ഓരോ ഇടപാടിനും 50 രൂപയും ജിഎസ്ടിയും ഈടാക്കും
മറ്റു ബ്രാഞ്ചുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ പരിധി :. 50,000 രൂപ

എന്നിരുന്നാലും, ചെറിയ / ഫ്രിള്‍ ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് ഈ നിരക്കുകള്‍ ബാധകമല്ലെന്ന് എസ്ബിഐ വെബ്സൈറ്റില്‍ വ്യക്തമാക്കി.

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് വഴി ഒരു മാസം പരിധിയില്ലാത്ത ഇടപാടുകള്‍ നടത്താം.

എസ്ബിഐ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ ശരാശരി പ്രതിമാസ ബാലന്‍സും (എഎംബി) ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് വഴി പ്രതിമാസം സൗജന്യ ഇടപാടുകളുടെ എണ്ണവും:

25,000 വരെ - പരിധിയില്ലാത്തത്

25,000 ന് മുകളില്‍- 50,000 വരെ - പരിധിയില്ലാത്തത്

50,000 ന് മുകളില്‍ - 1,00,000 വരെ - പരിധിയില്ലാത്തത്

1,00,000 ന് മുകളില്‍ - പരിധിയില്ലാത്തത്

മാത്രമല്ല ഒരു ലക്ഷം ഡോളര്‍ വരെ സേവിംഗ്‌സ് ഡെപ്പോസിറ്റ് ബാലന്‍സിന് 3.50 ശതമാനം പലിശനിരക്ക് എസ്ബിഐ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

English summary
Things to know about SBI account minimum balance, limit of free wit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X