കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ 'ഭീം' ! എന്താണ് ഭീം, എങ്ങനെ ഉപയോഗിക്കാം? അറിയേണ്ടതെല്ലാം ഇവിടുണ്ട്!

ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലാക്കുന്നതിനുള്ള മൊബൈല്‍ ആപ്പായ ഭീം വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയത്.പണമിടപാടുകള്‍ വിരല്‍ത്തുമ്പിലൂടെ സാധ്യമാക്കുന്നതാണ് പദ്ധതി.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : ഡിജിറ്റല്‍ ഇടപാടുകള്‍ വേഗത്തിലാക്കുന്നതിനുള്ള മൊബൈല്‍ ആപ്പായ ഭീം വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയത്.പണമിടപാടുകള്‍ വിരല്‍ത്തുമ്പിലൂടെ സാധ്യമാക്കുന്നതാണ് പദ്ധതി. സാധാരണക്കാര്‍ക്കു കൂടി പ്രയോജനം ചെയ്യുന്ന ആപ്പാണ് ഇതെന്നാണ് മോദി ഇത് പുറത്തിറക്കിക്കൊണ്ട് പറഞ്ഞത്.

എന്നാല്‍ ഇതൊക്കെ സാധ്യമാക്കാന്‍ പറ്റുമോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ഭീം എന്താണെന്നറിയാതെ ആശങ്കയിലാണ് മറ്റൊരു വിഭാഗം. ഇതാ നിങ്ങളുടെ സംശയങ്ങള്‍ക്ക് ഇവിടെ ഉത്തരമുണ്ട്.

 എന്തിനു വേണ്ടി

എന്തിനു വേണ്ടി

പണ രഹിത സമ്പദ് വ്യവസ്ഥയെന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭീം എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ഓപ്പറേഷന്‍ സിസ്റ്റത്തില്‍ ഇവ ലഭ്യമായിരിക്കും. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഉടന്‍ ഇത് ലഭിക്കും.

 സുരക്ഷയും വിശ്വാസ്യതയും

സുരക്ഷയും വിശ്വാസ്യതയും

ആധാറിനെ അടിസ്ഥാനമാക്കിയാണ് ഭീം ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പണമില്ലാതെ പണമിടപാടുകള്‍ മൊബൈല്‍ വഴി നടത്താന്‍ ഇത് സഹായിക്കുന്നു. വേഗത്തിലും സുരക്ഷിതമായും വിശ്വാസ്യ യോഗ്യമായും നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.

 ഇടപാടുകള്‍ എങ്ങനെ

ഇടപാടുകള്‍ എങ്ങനെ

ഭാരതത്തെ പണവുമായി ബന്ധിപ്പിക്കുന്നു എന്നര്‍ഥം വരുന്ന ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി എന്നതിന്ററെ ചുരുക്ക രൂപമാണ് ഭീം. അംബേദ്കറോടുള്ള ബഹുമാനാര്‍ത്ഥം കൂടിയാണ് ഈ പേര് നല്‍കിയിരിക്കുന്നത്.
യുപിഐ( യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സിലൂടെയും ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ്) എന്നിവയിലൂടെയാണ് ഭീമില്‍ പണമിടപാടുകള്‍ നടത്തുന്നത്.

 വളരെ എളുപ്പം

വളരെ എളുപ്പം

എം വാലറ്റിനേക്കാള്‍ വളരെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വീണ്ടും വീണ്ടും പൂരിപ്പിക്കുമ്പോഴുള്ള വിരസത ഇവിടെ ഉണ്ടാകില്ല. ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് നേരിട്ടുള്ള പണമിടപാടും ഇവിടെ വേഗത്തില്‍ നടത്താനാകും. കൂടാതെ പേമെന്‍്‌റ അഡ്രസോ മൊബൈല്‍ നമ്പറോ ഉപയോഗിച്ചും പണം ശേഖരിക്കാം.

 എങ്ങനെ ലഭ്യമാക്കാം

എങ്ങനെ ലഭ്യമാക്കാം

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്ന് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ ഐട്യൂണില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

 എങ്ങനെ

എങ്ങനെ

സ്മാര്‍ട്ട് ഫോണും ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യതയും യുപിഐ പേമെന്റ് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടും ഉള്ളവര്‍ക്ക് ഭീം ആപ്പ് ഉപയോഗിച്ചു തുടങ്ങാം. മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഈ ആപ്പിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിക്കണം.

 എങ്ങനെ

എങ്ങനെ

മെയിന്‍ മെനുവിലെ ബാങ്ക് അക്കൗണ്ട്സ് സെറ്റ് യുപിഐ-പിന്‍ എന്ന ഓപ്ഷനില്‍ പോയി യുപിഐ പിന്‍ സെറ്റ് ചെയ്യണം. അപ്പോള്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന്റെയോ എടിഎം കാര്‍ഡിന്റെയോ അവസാന ആറ് അക്കങ്ങള്‍ നല്‍കാന്‍ നിര്‍ദേശം ലഭിക്കും. കാലാവധി തീയതിക്കൊപ്പമാണ് ഇത് നല്‍കേണ്ടത്. അപ്പോള്‍ ഒരു വണ്‍ ടൈം പാസ്വേര്‍ഡ് (ഒടിപി) ലഭിക്കും. ഇത് എന്റര്‍ ചെയ്ത് യുപിഐ പിന്‍ സെറ്റ് ചെയ്യാവുന്നതാണ്. യുപിഐ പിന്‍ മൊബൈല്‍ ബാങ്കിങിന് ബാങ്കുകള്‍ നല്‍കുന്ന എംപിന്നിന് സമാനമല്ല.

 സേവനം

സേവനം

ഏതാണ്ട് മുപ്പതിലധികം ബാങ്കുകളില്‍ ഭീമിന്റെ സേവനം ലഭ്യമാണ്. അലഹാബാദ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, കാത്തോലിക് സിറിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈസ്യ ബാങ്ക്, കൊട്ടാക് മഹേന്ദ്ര് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഭീമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 എന്ത് ചെയ്യണം

എന്ത് ചെയ്യണം

ഒരു ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനു മാത്രമാണ് നിലവില്‍ ഭീമില്‍ സൗകര്യമുള്ളത്. അക്കൗണ്ട് സെറ്റ് ചെയ്യുന്ന സമയത്ത് താത്പര്യമുള്ള അക്കൗണ്ട് ഡിഫാള്‍ട്ട് അക്കൗണ്ടായി ബന്ധിപ്പിക്കാനാകും. മെയിന്‍ മെനുവിലെ പോയി ബാങ്ക് അക്കൗണ്ട സെലക്ട് ചെയ്ത് ഡിഫാള്‍ട്ട് അക്കൗണ്ട് സെലക്ട് ചെയ്ത് വീണ്ടും മറ്റൊരു ബാങ്ക് അക്കൗണ്ട് ലിങ്കു ചെയ്യാനാകും. മൊബൈല്‍ നമ്പറോ, പേമെന്റ് അഡ്രസോ ഉപയോഗിച്ച് കൈമാറുന്ന പണം ക്രെഡിറ്റ് ചെയ്യുന്നത് ഡിഫാള്‍ട്ട് അക്കൗണ്ടിലേക്കായിരിക്കും.

 ബാങ്കുമായി ബന്ധപ്പെടുക

ബാങ്കുമായി ബന്ധപ്പെടുക

ഭീംവഴിയുള്ള ഇടപാടുകള്‍ക്ക് ഒരുതരത്തിലുള്ള ചാര്‍ജും ഈടാക്കുന്നില്ല. അതേസമയം യുപിഐ, ഐഎംപിഎസ് ഇടപാടുകള്‍ക്കുള്ള ഫീസു പോലെ ഒരു നിസാരമായ ചാര്‍ജ് ബാങ്കുകള്‍ ഈടാക്കിയേക്കും. അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടണം.

English summary
know more about modi's Bhim app.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X