ആരാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഭാര്യ? ആളുകൾ വീണ്ടും വീണ്ടും ചോദിക്കുന്നു!
ഒരു സംഘി തന്ന സന്ദേശം ഊര്‍ജിത് പട്ടേലിന്റെ ഭാര്യ ജൂനിയര്‍ അംബാനിയുടെ ഭാര്യാ സഹോദരി എന്നാണ് - എന്നാണ് ദേശാഭിമാനി എഡിറ്ററും സി പി എം നേതാവുമായ പി എം മനോജ് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്. സംഘികളെന്തിന് സി പി എം നേതാവായ മനോജിന് ഇങ്ങനെ ഒരു സന്ദേശം കൊടുക്കണം എന്ന് ചോദിക്കരുത്. മനോജ് പറയുന്ന കാര്യങ്ങളിലും ലോജിക്ക് തിരയാതിരിക്കലാണ് നല്ലത് എന്ന് സോഷ്യൽ മീഡിയ പറയും.
Read Also: ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അംബാനിയുടെ പഴയ പണിക്കാരന്.. 500, 1000 നിരോധനം അംബാനി നേരത്തെ അറിഞ്ഞു?
എന്നാല്‍ പി എം മനോജ് മാത്രമല്ല, പലരും ഇത് തന്നെ പറയുന്നുണ്ട്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ സഹോദരിയുടെ ഭര്‍ത്താവാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ എന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പരക്കുന്നത്. വാട്സ് ആപ്പില്‍ മാത്രമല്ല, ഇക്കാര്യം ആളുകള്‍ ഗൂഗിളിലും തിരയുന്നുണ്ട്. എന്താണ് ഇക്കഥയിലെ വാസ്തവം..

ആരാണീ നിത അംബാനി
വ്യവസായ ഭീമന് മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണും ഫൗണ്ടറുമാണ് നിത അംബാനി. ഐ പി എല്‍ ക്രിക്കറ്റിലെ മുംബൈ ഇന്ത്യന്‍സിന്റെ ഉടമയാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വഴിയും ആളുകള്‍ക്ക് പരിചിതയാണ് ഈ കോടീശ്വരപത്നി.

നിത അംബാനിയുടെ സഹോദരി
മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനിക്ക് ഇപ്പോള്‍ 53 വയസ്സുണ്ട്. വാട്സ് ആപ്പ് ഫോര്‍വേഡ് പറയുന്നത് പോലെ നിത അംബാനിക്ക് ഒരു സഹോദരിയുണ്ട്. പേര് മമ്ത ദലാല്‍. മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിലെ അധ്യാപികയും അഡ്മിനിസേ്ട്രറ്ററുമാണ് മമ്ത ദലാല്‍. ഇവരുടെ ഭര്‍ത്താവിന്റെ പേര് ഊര്‍ജിത് പട്ടേല്‍ എന്നല്ല.

ഊര്‍ജിത് പട്ടേല്‍ എവിടെനിന്ന് വന്നു
അംബാനി കുടുംബവുമായി ഊര്‍ജിത് പട്ടേലിന് ബന്ധമുണ്ടെന്ന് ആളുകള്‍ പറയുന്നത് പിന്നെ എന്തിനാണ്. അംബാനിയുമായി അടുപ്പമുണ്ടെന്ന് പറഞ്ഞാല്‍ പിന്നെ കോര്‍പറേറ്റ് ഫ്രണ്ട്ലി എന്ന് മുദ്ര കുത്താന്‍ എളുപ്പമാണല്ലോ. പോരാത്തതിന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ അംബാനിയുടെ അടുപ്പക്കാരന് എന്ന് പറയുന്നവരാണ്.

അംബാനിയുമായി ബന്ധമുണ്ട്
വിവാഹബന്ധം ഒന്നുമില്ലെങ്കിലും മുകേഷ് അംബാനിയുമായി ഊര്‍ജിത് പട്ടേലിന് ബന്ധമുണ്ട്. അംബാനിയുടെ റിലയന്‍സ് ഇന്ഡസ്ട്രീസില് ബിസിനസ് ഡവലപ്മെന്റ് വിഭാഗം പ്രസിഡണ്ടായിരുന്നു ഊര്‍ജിത് പട്ടേല്‍. 2008 - 2009 വര്‍ഷങ്ങളിലായിരുന്നു ഇത്.

ഊര്‍ജിത് പട്ടേലിന്റെ ഭാര്യ
എങ്കില്‍ ആരാണ് ഊര്‍ജിത് പട്ടേലിന്റെ ഭാര്യ. ഗൂഗിളില്‍ ഇഷ്ടം പോലെ ആളുകള്‍ തിരയുന്ന കാര്യമാണിത്. എന്നാല്‍ ആര്‍ക്കും മറുപടി കിട്ടിയിട്ടില്ല. അറിയില്ല എന്നാണ് സെര്‍ച്ച് റിസള്‍ട്ടുകളെല്ലാം പറയുന്നത്. ''അന്വേഷിച്ചപ്പോള്‍ ഊര്‍ജിത് വിവാഹിതനല്ല. തെറ്റിദ്ധരിപ്പിച്ച് കുളത്തിലിറക്കാന്‍ സംഘികള്‍ ജാഗരൂകരാണ്. ശ്രദ്ധ വേണം'' - എന്ന് പി എം മനോജും പോസ്റ്റില്‍ പറയുന്നുണ്ട്.

ഊര്‍ജിത് പട്ടേലിനെക്കുറിച്ച്
റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ ഊര്‍ജിത് പട്ടേലിന് 53 വയസുണ്ട്. കെനിയന്‍ പാസ്പോര്‍ട്ടായിരുന്നു ഇദ്ദേഹത്തിന്. കെനിയയിലെ നയ്റോബിയിലാണ് ജനിച്ചത്. പട്ടേലിന്റെ മുത്തച്ഛന് കെനിയയിലേക്ക് കുടിയേറിയതാണ്. പട്ടേലിന്റെ അച്ഛന് രവീന്ദ്ര ജനിച്ചതും കെനിയയില്‍ തന്നെ.

പഠനം കരിയര്‍
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, യേല്‍ യൂണിവേഴ്സിറ്റി തുടങ്ങിയ ഇടങ്ങളില്‍ വിദ്യാഭ്യാസം. ഐ എം എഫില്‍ കെനിയന്‍ പൗരനായിട്ടാണ് ജോയിന്‍ ചെയ്തത്. ആര് ബി ഐയിലെത്തിയതിന് ശേഷമാണ് ഗുജറാത്തിയും ഹിന്ദിയും പഠിച്ചത്. 2013 ല്‍ ഡെപ്യൂട്ടി ഗവര്‍ണറായി. 2016 സെപ്തംബറില്‍ ഗവര്‍ണറും.

വിവാഹിതനല്ല
ലഭ്യമായ വിവരങ്ങള്‍ വെച്ച് നോക്കിയാല്‍ ഊര്‍ജിത് പട്ടേല്‍ വിവാഹിതനല്ല. മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ അമ്മയോടൊപ്പമാണ് താമസം. വൈഫ് നോട്ട് നോണ്‍ - എന്ന സെര്‍ച്ച് റിസള്‍ട്ട് കമന്റായി ഇട്ട ഒരാളോട് സി പി എം നേതാവ് പി എം മനോജിന്റെ മറുപടി ഇങ്ങനെ - വൈഫ് നോട്ട് നോണ്‍ പുള്ളിക്കും അറിയില്ല എന്ന് തോന്നുന്നു. എങ്ങനെയുണ്ട്!

രഘുറാം രാജന്റെ പിന്‍ഗാമി
കോണ്‍ഗ്രസ്സിനും ബിജെപിയ്ക്കും വ്യവസായികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് രഘുറാം രാജന്റെ പിന്‍ഗാമിയായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ ഉര്‍ജിത് പട്ടേല്‍. റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഉര്‍ജിത് പട്ടേല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് വേണ്ടി അപേക്ഷിച്ചപ്പോള്‍ അന്ന് ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്ശക്കത്തെഴുതിയത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ആയിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications