Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈവര്‍ഷം വിവാഹമോ? ഒന്നുകൂടി ചിന്തിക്കണമെന്ന് ജ്യോതിഷികള്‍

ദില്ലി: ജ്യോതിഷത്തില്‍ വിശ്വാസമുള്ളവരെ ആശങ്കയിലാഴ്ത്തി ഉത്തരേന്ത്യയിലെ ജ്യോതിഷ പണ്ഡിതരുടെ പ്രവചനം. ഈ വര്‍ഷം വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ അത് മാറ്റിവെക്കണമെന്നാണ് പേരുകേട്ട ജ്യോതിഷ പണ്ഡിതന്മാരുടെ നിര്‍ദ്ദേശം. 13 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അപൂര്‍വ രാശി പ്രവേശം നടക്കുന്നതിനാല്‍ ഈ വര്‍ഷം ജൂലായ് മുതല്‍ അടുത്തവര്‍ഷം ഓഗസ്ത് വരെ വിവാഹത്തിന് നല്ലതല്ലെന്ന് ജ്യോതിഷികള്‍ പറയുന്നു.

ജൂലായില്‍, ഗുരു രാശി അഥവാ ജൂപ്പിറ്റര്‍ സിംഹരാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണ്. ഈ സമയത്ത് വിവാഹിതരാകുന്നവരുടെ ദാമ്പത്യം ഒട്ടും വിജയപൂര്‍ണമായിരിക്കില്ലെന്ന് മുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്യോതിഷി പണ്ഡിറ്റ് രാംദേവ് മിശ്ര പറഞ്ഞു. ഇദ്ദേഹം മാത്രമല്ല മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ മുന്നൂറോളം വരുന്ന ജ്യോതിഷിമാര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല.

marriage

രാശിപ്രവേശം മുന്‍കൂട്ടി കണ്ടുകൊണ്ട് ഇക്കഴിഞ്ഞ ഫിബ്രുവരിയില്‍ അതേക്കുറിച്ച് ആലോചിക്കാന്‍ ജ്യോതിഷിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഈ സമയത്ത് വിവാഹത്തിന് അനുവദിക്കേണ്ടതില്ലെന്നാണ് ജ്യോതിഷിമാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തിലും ശുഭ മുഹൂര്‍ത്തങ്ങളുണ്ടാകുമെന്നും അത് ഏതൊക്കെ ദിവസങ്ങളിലാണെന്നും അടുത്തദിവസം തന്നെ ജ്യോതിഷിമാര്‍ പ്രവചിക്കും.

നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ആയിരിക്കും ശുഭദിവസം. ഈ ദിവസങ്ങളില്‍ വിവാഹത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുക. ജ്യോതിഷിമാരുടെ പ്രവചനം അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കിയിരിക്കുന്നത് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെയും വിവാഹവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയുമാണ്. ഉത്തരേന്ത്യയില്‍ ജ്യോതിഷ പ്രവചനത്തിന് വലിയ പ്രാധാന്യം നല്‍കുന്നതിനാല്‍ പലരും വിവാഹം മാറ്റിവെച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+