വധശിക്ഷയ്ക്ക് വിധിച്ചവരെ വേദനിപ്പിക്കാതെ കൊല്ലാൻ പറ്റുമോ? കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
ദില്ലി: വധശിക്ഷയ്ക്ക് ഇരയാവുന്ന പ്രതികൾക്ക് വേദനയില്ലാതെ മരിക്കാൻ അവസരമൊരുക്കണമെന്നാവശ്യപെട്ട് സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകനായ റിഷി മൽഹോത്രയാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. വളരെ ചെറിയ വേദനയോടെ മരിക്കാൻ ഒരു വ്യക്തി എന്ന നിലയിൽ എല്ലാവർക്കും അവകാശമുണ്ടെന്ന് ഹർജിയിൽ പറയുന്നു.
ഹർജിയുടെ അടിസ്ഥാനത്തിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റ് മാർഗങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ സഹായത്തോടെയാണ് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. തൂക്കികൊല്ലുന്നത് ഒഴിവാക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ഹർജിയിൽ മൂന്നാഴ്ചയ്ക്കകം കോടതി വാദം കേൽക്കും.

ചെറിയ വേദനയോടെ മരിക്കാൻ ഏതൊരു വ്യക്തിക്കും അവകാശമുണ്ട്. എന്നാൽ കഴുവിലേറ്റുമ്പോൾ മുതൽ മരണം സംഭവിക്കുന്നതുവരെ ആ സമയത്തിനുള്ളിൽ വലിയ വേദനയാണ് കുറ്റവാളി അനുഭവിക്കുന്നത്. അതിലൂടെ അയാളുടെ അന്തസ്സും മരണത്തിന്റെ മഹത്വവും നഷ്ടപ്പെടുകയാണെന്ന് ഹർജിക്കാർ ചൂണ്ടികാട്ടുന്നു. അതേസമയം ഇന്ന് സാധുത ഉള്ളതിന് ഭാവിയിൽ സാധു ഉണ്ടാവണമെന്നില്ലെന്നും കോടതി ഹർജി പരിഗണിക്കുന്നതിനിടെ നിരീക്ഷിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications