കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷയ്ക്ക് വിധിച്ചവരെ വേദനിപ്പിക്കാതെ കൊല്ലാൻ പറ്റുമോ? കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

  • By Akshay
Google Oneindia Malayalam News

ദില്ലി: വധശിക്ഷയ്ക്ക് ഇരയാവുന്ന പ്രതികൾക്ക് വേദനയില്ലാതെ മരിക്കാൻ അവസരമൊരുക്കണമെന്നാവശ്യപെട്ട് സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകനായ റിഷി മൽഹോത്രയാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. വളരെ ചെറിയ വേദനയോടെ മരിക്കാൻ ഒരു വ്യക്തി എന്ന നിലയിൽ‌ എല്ലാവർക്കും അവകാശമുണ്ടെന്ന് ഹർജിയിൽ പറയുന്നു.

ബിജെപി കാറ്റ് പോയ ബലൂൺ; അമിത് ഷാ ജനരക്ഷാ യാത്രയിൽ നിന്ന് പിന്മാറിയത് വെറുതെയല്ല... കാരണമുണ്ടെന്ന്!ബിജെപി കാറ്റ് പോയ ബലൂൺ; അമിത് ഷാ ജനരക്ഷാ യാത്രയിൽ നിന്ന് പിന്മാറിയത് വെറുതെയല്ല... കാരണമുണ്ടെന്ന്!

ഹർജിയുടെ അടിസ്ഥാനത്തിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റ് മാർഗങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ സഹായത്തോടെയാണ് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. തൂക്കികൊല്ലുന്നത് ഒഴിവാക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ഹർജിയിൽ മൂന്നാഴ്ചയ്ക്കകം കോടതി വാദം കേൽക്കും.

Hang

ചെറിയ വേദനയോടെ മരിക്കാൻ ഏതൊരു വ്യക്തിക്കും അവകാശമുണ്ട്. എന്നാൽ കഴുവിലേറ്റുമ്പോൾ മുതൽ മരണം സംഭവിക്കുന്നതുവരെ ആ സമയത്തിനുള്ളിൽ വലിയ വേദനയാണ് കുറ്റവാളി അനുഭവിക്കുന്നത്. അതിലൂടെ അയാളുടെ അന്തസ്സും മരണത്തിന്റെ മഹത്വവും നഷ്ടപ്പെടുകയാണെന്ന് ഹർജിക്കാർ ചൂണ്ടികാട്ടുന്നു. അതേസമയം ഇന്ന് സാധുത ഉള്ളതിന് ഭാവിയിൽ സാധു ഉണ്ടാവണമെന്നില്ലെന്നും കോടതി ഹർജി പരിഗണിക്കുന്നതിനിടെ നിരീക്ഷിച്ചു.

English summary
The Supreme Court on Friday urged the government to think of methods of execution other than hanging by neck.“A person should die in peace, not in pain. For, it has been said since centuries that nothing can be equated with painless death,” said a bench led by Chief Justice of India Dipak Misra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X