ആദ്യം പ്രവര്‍ത്തിക്കും, ചിന്ത പിന്നീട് മാത്രം, വിശ്വഗുരു അങ്ങനെയാണ്, പരിഹസിച്ച് കോണ്‍ഗ്രസ്
ദില്ലി: 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ച തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചത് നമ്മുടെ സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ സവിശേഷമായ രീതിയാണ്. ആദ്യം പ്രവര്‍ത്തിക്കുക, രണ്ടാമത് മാത്രം ചിന്തിക്കുക എന്ന മോദിയുടെ സവിശേഷമായ രീതിയാണ് ഇതിന് കാരമമെന്നും ജയറാം രമേശ് പരിഹസിച്ചു.
രണ്ടായിരം രൂപയുടെ നോട്ടുകള്‍ വലിയ ആഘോഷത്തോടെയാണ് പുറത്തിറക്കിയത്. എന്നാല്‍ അതിന് ശേഷം വലിയ ദുരന്തമായി അത് മാറി. അതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.കോണ്‍ഗ്രസ് നേതാവ് പവന് ഖേരയും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. 2016 നവംബര്‍ എട്ടിന്റെ ദുര്ഭൂതങ്ങള് രാജ്യത്തെ വേട്ടയാടാന്‍ വീണ്ടും എത്തിയിരിക്കുകയാണ്.

കൊട്ടിഘോഷിച്ച നോട്ടുനിരോധനം എന്ന നടപടി, ദുരന്തത്തിന്റെ സ്മാരകമാണെന്നും പവന് ഖേര ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ നേട്ടത്തിനാണെന്ന് പറഞ്ഞതാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ പുറത്തിറക്കിയത്. ഇന്ന് അതേ നോട്ടുകള്‍ അച്ചടി നിര്‍ത്തിയിരിക്കുകയാണ്. മോദി നല്കിയ വാഗ്ദാനങ്ങളൊക്കെ എവിടെ പോയെന്നും ഖേര ചോദിച്ചു.
ഇത്തരമൊരു തീരുമാനത്തിന് വിശദീകരണം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. ജനവിരുദ്ധ-ദരിദ്ര വിരുദ്ധ അജണ്ടകള്‍ സര്‍ക്കാര്‍ തുടരുകയാണ്. ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നതെന്നും ഖേര കുറിച്ചു.മുന്‍ ധനമന്ത്രി പി ചിദംബരവും ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
കേന്ദ്രത്തില്‍ നിന്നോ ആര്‍ബിഐയില്‍ നിന്നോ ഊ നീക്കം പ്രതീക്ഷിച്ചതാണ്. ധനവിനിമയത്തില്‍ ഒരിക്കലും രണ്ടായിരത്തിന്റെ നോട്ടുകള്‍ ജനപ്രിയ ചോയ്സായിരുന്നില്ല. 2016 നവംബറില്‍ തന്നെ കോണ്‍ഗ്രസ് ഇക്കാര്യം പറഞ്ഞതാണെന്നും ചിദംബരം ചൂണ്ടിക്കാണിച്ചു.
ഞങ്ങള്‍ ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. രണ്ടായിരം നോട്ട് എന്നത് മഹാമണ്ടത്തരത്തെ മറച്ചുവെക്കാനുള്ള വെറുമൊരു ബാന്‍ഡ് എയ്ഡ് മാത്രമാണ്. അന്ന് വരെ അഞ്ഞൂറും, ആയിരവും നോട്ടുകളാണ് ഏറ്റവും ജനപ്രിയമായിരുന്നതെന്നും, അതിനെയാണ് ഈ തീരുമാനം ബാധിച്ചതെന്നും ചിദംബരം പറഞ്ഞു.
നോട്ടുനിരോധന പ്രഖ്യാപനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ഞൂറിന്റെ നോട്ടുകള്‍ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രം നിര്‍ബന്ധിതരായിരുന്നു. ആയിരം നോട്ടുകള്‍ കേന്ദ്രവും ആര്‍ബിഐയും ചേര്‍ന്ന് തിരിച്ചുകൊണ്ടുവന്നാലും താന്‍ അത്ഭുതപ്പെടില്ലെന്ന് ചിദംബരം പറഞ്ഞു.
രണ്ടാമത്തെ നോട്ടുനിരോധന ദുരന്തം ആരംഭിക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തു. കാഴ്ച്ചപ്പാടില്ലാതെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തതിന്റെ ഫലമാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കാന്‍ കാരണമെന്ന് ഭാരത് രാഷ്ട്ര സമിതി പാര്‍ട്ടി നേതാവ് സതീഷ് റെഡ്ഡിയും ആരോപിച്ചു.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications