കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിന് കുരുക്കിടാന്‍ നീക്കം; മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു, ഗുരുഗ്രാം പോലീസിന്റെ എഫ്‌ഐആര്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വീണ്ടും കേസ്. മൂന്നാമത്തെ സംസ്ഥാനമാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് പുതിയ കേസ്. നേരത്തെ ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലും തരൂരിനെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിപബ്ലിക് ദിനത്തില്‍ ദില്ലിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലാണ് കേസെടുത്തിരിക്കുന്നത്. കര്‍ഷകരുടെ ട്രാക്ടര്‍ സമരത്തിന് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

s

ശശി തരൂരിന് പുറമെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഇന്ത്യ ടുഡെയുടെ രാജദീപ് സര്‍ദേശായ്, നാഷണല്‍ ഹെറാള്‍ഡിന്റെ മൃണാള്‍ പാണ്ഡെ, ഖൗമി അവധിന്റെ സഫര്‍ ആഗ, കാരവന്റെ പരേഷ് നാഥ്, വിനോദ് കെ ജോസ് എന്നിവരുള്‍പ്പെടെയുള്ളവരും കേസില്‍ പ്രതികളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബിജെപിയെ കൂട്ടുപിടിച്ച കേരള കോണ്‍ഗ്രസ് പെട്ടു; റാന്നി പ്രസിഡന്റ് പദവി തെറിക്കും, എല്‍ഡിഎഫ് തീരുമാനംബിജെപിയെ കൂട്ടുപിടിച്ച കേരള കോണ്‍ഗ്രസ് പെട്ടു; റാന്നി പ്രസിഡന്റ് പദവി തെറിക്കും, എല്‍ഡിഎഫ് തീരുമാനം

ഗുരുഗ്രാം സൈബര്‍ സെല്‍ ആണ് ഏറ്റവും ഒടുവില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണം തുടരുന്നുണ്ടെന്ന് ഗുരുഗ്രാം പോലീസ് അറിയിച്ചു. ഗുരുഗ്രാമിനടുത്ത ജര്‍സ സ്വദേശി മഹാബീര്‍ സിങിന്റെ പരാതിയിലാണ് കേസ്. രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കുംവിധമാണ് പ്രതികള്‍ ഇടപെട്ടതെന്ന് പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലും റിപബ്ലിക് ദിനത്തില്‍ ദില്ലിയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ വകുപ്പ് പ്രകാരമാണ് കേസ്. കുറ്റകരമായ ഗൂഢാലോചന, വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി തുടങ്ങിയ വകുപ്പും ചുമത്തിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു. റിപബ്ലിക് ദിനത്തിലെ സംഭവത്തില്‍ പലവിധത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. കര്‍ഷകരുടെ ഭാഗത്തുനിന്നും പോലീസിന്റെ ഭാഗത്തു നിന്നും വാര്‍ത്തകള്‍ വന്നു. എല്ലാം മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് കേസെടുക്കുന്നത് ഉചിതമായ നടപടിയല്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറയുന്നു.

Recommended Video

cmsvideo
ബിജെപിക്കും സിപിഎമ്മിനും ഒരേ അജണ്ട | Oneindia Malayaam

English summary
Third Case Registered against Congress MP Shashi Tharoor and others prominent persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X