കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത, കേരളത്തിൽ 6 ജില്ലകളിൽ അതിതീവ്ര വ്യാപനം

Google Oneindia Malayalam News

ദില്ലി: കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഉണ്ടാകാമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ വിജയരാഘവന്‍. രാജ്യത്ത് വൈറസ് വ്യാപനം ഉയര്‍ന്ന തോതില്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് ഘട്ടത്തില്‍ ആകും മൂന്നാം തരംഗത്തിലേക്ക് രാജ്യം കടക്കുക എന്ന് പറയാന്‍ സാധിക്കില്ലെന്നും അതിനാല്‍ എല്ലാവരും കരുതലോടെ സജ്ജമായിരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന വാക്‌സിനുകള്‍ ഇപ്പോഴുള്ള വൈറസുകള്‍ക്ക് എതിരെ ഫലപ്രദം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ലോകത്ത് എമ്പാടും കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടാവും. രാജ്യത്ത് ലോകത്തും ഉളള ശാസ്ത്രജ്ഞര്‍ വൈറസിന്റെ പുതിയ വകഭേദങ്ങളെ കണ്ടെത്താനും അവയെ ചെറുക്കാനും ഉളള ശ്രമത്തിലാണ് എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

covid

Recommended Video

cmsvideo
COVID-19: Fifth consignment carrying 545 oxygen concentrators arrives from US

അതിനിടെ കേരളം, കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍ അടക്കമുളള സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. മഹാരാഷ്ട്രയും കര്‍ണാടകയും ദില്ലിയും പോലുളള സംസ്ഥാങ്ങളില്‍ പ്രതിദിന കൊവിഡ് മരണങ്ങളും ഉയരുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ കേന്ദ്രം ആണെന്നും കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ അതിതീവ്ര വ്യാപനം ഉണ്ടെന്നും പാലക്കാട്, കൊല്ലം ജില്ലകളിലും സ്ഥിതി ഗുരുതരമാണെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

English summary
Third COVID wave inevitable says Principal Scientific Advisor to the Centre K Vijay Raghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X