കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെയ്ക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചു, കൈകാര്യം ചെയ്യുന്നത് പാകിസ്താന്‍ തീവ്രവാദിയെ പോലെ, ആരോപണം

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: ഹവാല ഇടപാട് കേസില്‍ സപ്തംബര്‍ 3 നാണ് കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്യുന്നത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. കേസില്‍ ഇപ്പോഴും തിഹാര്‍ ജയിലില്‍ തുടരുകയാണ് ശിവകുമാര്‍. ജയിലില്‍ കടുത്ത മാനസിക ശാരീരിക പീഡനമാണ് ഡികെ അനുഭവിക്കുന്നതെന്ന ഗുരുതര ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

 കോന്നിയില്‍ പ്രതീക്ഷയോടെ എല്‍ഡിഎഫ്! കാര്യങ്ങള്‍ 91 ലേതിന് സമാനം കോന്നിയില്‍ പ്രതീക്ഷയോടെ എല്‍ഡിഎഫ്! കാര്യങ്ങള്‍ 91 ലേതിന് സമാനം

ഡികെയ്ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുന്നുണ്ടെന്നും പാകിസ്താന്‍ തീവ്രവാദിയെ പോലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നുമാണ് ആരോപണം. വിശദാംശങ്ങളിലേക്ക്

 കടുത്ത പീഡനം

കടുത്ത പീഡനം

ജയിലില്‍ കടുത്ത പീഡനമാണ് ഡികെ നേരിടുന്നതെന്നാണ് കോണ്‍ഗ്രസ് എംഎല്‍സിയായ സിഎം ലിംഗപ്പ ആരോപിക്കുന്നത്. ഡികെയ്ക്ക് എതിരെ ജയിലില്‍ മൂന്നാം മുറ പ്രയോഗിച്ചെന്നും പാകിസ്താന്‍ തീവ്രവാദിയെ പോലെയാണ് അദ്ദേഹത്തോട് പെരുമാറുന്നതെന്നും ലിംഗപ്പ പറയുന്നു. കേന്ദ്ര ഏജന്‍സിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക മനുഷ്യാവകാശ കമ്മീഷന് അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

 ഇരുട്ട് സെല്ലില്‍ തള്ളി

ഇരുട്ട് സെല്ലില്‍ തള്ളി

ഗുരുതര ആരോപണങ്ങളാണ് ലിംഗപ്പ ഉയര്‍ന്നതുന്നത്. വളരെ നേരം ഡികെയെ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ട്. അദ്ദേഹത്തിന് മരുന്നോ മറ്റ് അടിസ്ഥാന ആവശ്യങ്ങളോ നിഷേധിക്കുകയാണ്. ഇരുട്ട് സെല്ലില്‍ തള്ളുന്നുണ്ടെന്നും ബന്ധുക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ലിംഗപ്പ ആരോപിച്ചു. അദ്ദേഹത്തെ കുറ്റാരോപിതനെ പോലെയല്ല കുറ്റവാളിയായാണ് കണക്കാക്കുന്നതെന്നും ലിംഗപ്പെ കുറ്റപ്പെടുത്തി.

 ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചു

ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചു

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ മോണിക്ക ശര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷനില്‍ ലിംഗപ്പ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചതിനാണ് ഡികെ ശിവകുമാറിനെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്ന് സഹോദരനും ബെംഗളൂരു റൂറല്‍ എംപിയുമായ ഡികെ സുരേഷ് ആരോപിച്ചു. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്നതിനാലാണ് പി ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും ബിജെപി വേട്ടയാടുന്നതെന്നും സുരേഷ് ആരോപിച്ചു.

 അവസരം നിഷേധിച്ചു

അവസരം നിഷേധിച്ചു

അന്വേഷണ ഉദ്യോഗസ്ഥരോട് ഡികെ ശിവകുമാര്‍ നന്നായി സഹകരിക്കുന്നുണ്ട്. എന്നിട്ടും കടുത്ത പീഡനമാണ് അദ്ദേഹം നേരിടുന്നത്. അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടില്ല. ബിജെപി നേതാക്കളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ആദായ നികുതി വകുപ്പ് പെരുമാറുന്നതെന്നും സുരേഷ് കുറ്റപ്പെടുത്തി.

 കേസ് വന്ന വഴി

കേസ് വന്ന വഴി

2017 ഓഗസ്റ്റിൽ അന്ന് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയിൽ ഏഴു കോടി കള്ളപ്പണം എന്നാണ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ കണ്ടെത്തൽ. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

 തിഹാര്‍ ജയിലില്‍

തിഹാര്‍ ജയിലില്‍

ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഡികെയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പിന്നാലെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഡികെയെ സപ്തംബര്‍ 19 നാണ് തിഹാര്‍ ജയിലിലേക്ക് മാറ്റുന്നത്.

 മകളേയും ചോദ്യം ചെയ്തു

മകളേയും ചോദ്യം ചെയ്തു

ഒക്ടോബര്‍ 1 വരെയാണ് ഡികെ ശിവകുമാറിന്‍റെ ജുഡീഷ്യല്‍ കാലാവധി. നേരത്തേ കേസില്‍ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യയേയും എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. ഐശ്വര്യ കൈകാര്യം ചെയ്ത ട്രസ്റ്റുമായി ബന്ധപ്പെട്ട് അനധികൃത രേഖകകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

വിഗ്രഹ മോഷണ കേസില്‍ ഇടപെട്ടു; മുന്‍ ചീഫ് ജസ്റ്റിസ് തഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം

കൊണ്ട് നടന്ന് ഒടുവില്‍ കുമ്മനത്തിന്‍റെ കാലുവരിയത് ആര്‍എസ്എസ്? കാരണം ഇതാണ്

English summary
Third-degree methods are being used on Shivakumar alleges congress,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X