കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാമത് സ്മൈല്‍ അന്താരാഷ്ട്ര ചലചിത്രമേളയ്ക്ക് ദില്ലിയില്‍ തിരിതെളിഞ്ഞു

  • By Desk
Google Oneindia Malayalam News

ദില്ലി: കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന മൂന്നാമത് സ്മൈല്‍ ആന്താരാഷ്ട്ര ചലചിത്രമേള (എസ്എഫ്എഫ്സിവൈ)യ്ക്ക് തിരിതെളിഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് രവീണ താന്‍ണ്‍, സ്മൈല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശാന്തനു മിസ്ര, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജിതേന്ദ്ര മിസ്ര തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉദ്ഘാടന ചടങ്ങ് നടന്നു. ബുധനാഴ്ച ദില്ലിയില്‍ സിരിഫോര്‍ട്ടില്‍ ആരംഭിച്ച മേള ഡിസംബര്‍ 17ന് സമാപിക്കും.

ആന്താരാഷ്ട്ര ജൂറികള്‍ക്ക് പുറമെ എസ്എഫ്എഫ്സിവൈ ഇൌ വര്‍ഷം മുതല്‍ യുവ ജൂറി ബോര്‍ഡിനും രൂപം കൊടുത്തിട്ടുണ്ട്. അതില്‍ കുട്ടികള്‍ക്ക് ചലചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ബെല്‍ജിയം, സ്വിഡന്‍, നോര്‍വേ, നെതര്‍ലാന്‍റ് തുടങ്ങിയവര്‍ സംയുക്തമായി നിര്‍മ്മിച്ച്മെയ്ക്കെമിന്നി ക്ളിങ്ങ്സ്പൂര്‍ സംവിധാനം ചെയ്ത ''ക്ളൗഡ് ബോയ്''യെ കൂടാതെ ഇന്ത്യന്‍ നിര്‍മ്മിത സിനിമയായ റിമാദാസിന്‍റെ ''വില്ലേജ് റോക്ക് സ്റ്റാര്‍സ്' എന്നിവയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയുടെ ഉദ്ഘാടന പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഫീച്ചര്‍. നോണ്‍ ഫീച്ചര്‍, ഡോക്യുമെന്‍റി, ഷോര്‍ട്ട് ഫിലിംസ്, കുട്ടികള്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ തുടങ്ങി 30ഓളം രാജ്യങ്ങളില്‍ നിന്നുള്ള 100ലധികം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

smile film fest

ഒരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ കാണുന്ന യുദ്ധത്തിന്‍റെ കഥ പറയുന്ന ''ദ ഡേ മൈ ഫാദര്‍ ബിക്കം എ ബ്രഷ്', ''നഫാസ്' ആന്‍റ് ''ഗ്ളാസസ്സ്' തുടങ്ങിയ ഇറാന്‍ ചിത്രങ്ങളും ഏഴുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും.മേളയിലെ ''ടേക്ക് വണ്‍ വിഭാഗത്തില്‍ ''കുട്ടികള്‍ നിര്‍മ്മിച്ച 25 ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കും. ചലചിത്ര നിര്‍മ്മാണം, ഫോട്ടോഗ്രഫി, കഥ അവതരിപ്പിക്കല്‍, സ്രഷ്ടി രൂപകല്‍പന കൂടാതെ നിര്‍മ്മാണ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായാകമാകുന്ന മറ്റ് പരിശീലനങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗണ്ട് ഡിസൈനിങ്ങ് അവാര്‍ഡ് ജേതാവും ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റി അംഗവുമായ അമ്രിത് പ്രിതം ദത്തയുടെ നേതയത്വത്തിലാണ് പരിശീലങ്ങള്‍ സംഘടിപ്പിക്കുന്നത്.

English summary
third edition chiri international film festival for children and youth opens was inaugrated at sirifort new delhi. will continue till 17th december, 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X