Get Updates
Get notified of breaking news, exclusive insights, and must-see stories!

'സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിൽ'; മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീ

ദില്ലി;കൊവിഡ് കേസുകൾ കുറഞ്ഞതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ച് വരവ് നടത്തുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാൻ.ജിഎസ്ടിവരുമാനം 10 ശതമാനം വർധിച്ചുവെന്നും ബാങ്ക് വായ്പ 5.1 ശതമാനം ഉയര്‍ന്നുവെന്നും ധനമന്ത്രി പറഞ്ഞു.സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ പത്രസമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.

സാമ്പത്തിക വർഷത്തി​ന്റെ മൂന്നാംപാദത്തിൽ മെച്ചപ്പെട്ട വളർച്ച നിരക്ക്​ ഉണ്ടാകുമെന്ന് നേരത്തേ ആർബിഐ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. വളർച്ച തിരിച്ച് പിടിച്ചുവെന്ന് സാമ്പത്തിക രംഗത്തെ വിദദ്ഗർ ചൂണ്ടിക്കാട്ടിയെന്നും ധനമന്ത്രി പറഞ്ഞു.

fm

രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആത്മനിർഭർ റോസ്ഗാർ യോജന ധനമന്ത്രി പ്രഖ്യാപിച്ചു.ഒക്ടോബർ 1 മുതൽ തന്നെ പദ്ധതിയ്ക്ക് പ്രാബല്യം ഉള്ളതമായി മന്ത്രി പറഞ്ഞു. 15,000 രൂപയിൽ താഴെ പ്രതിമാസ വേതനമുള്ള ഇപിഎഫ്ഒ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ ജോലിയിൽ ചേരുന്ന ഏതൊരു പുതിയ ജീവനക്കാർക്കും, മാർച്ച് 1 മുതൽ സെപ്റ്റംബർ 30 വരെ കൊവിഡ് സമയത്ത് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട 15,000 രൂപയിൽ താഴെയുള്ള പ്രതിമാസ വേതനം ലഭിക്കുന്ന ഇപിഎഫ് അംഗങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നിലവിലുള്ള 3 ലക്ഷം കോടി രൂപയുടെ അടിയന്തര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി പദ്ധതി മാർച്ച് 31 വരെ നീട്ടിയതായും ധനമന്ത്രി അറിയിച്ചു.ടെലികോം, ഓട്ടോമൊബൈൽ അടക്കം പത്തു പ്രധാന മേഖലകൾക്ക് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പ്രഖ്യാപിച്ചു. 1.46 ലക്ഷം കോടിയാണ് ഇതിനായി അനുവദിച്ചത്. ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉള്‍പ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീമും സർക്കാർ പ്രഖ്യാപിച്ചു. 50 കോടി മുതൽ 500 കോടി വരെയാകും പദ്ധതി പ്രകാരം വായ്പ ലഭിക്കും.

Recommended Video

cmsvideo
    മോദി എല്ലാം വിറ്റ് തുലച്ചു, നിര്‍മ്മലാജിയുടെ പൊടി പോലും കാണാനില്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+