Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയോ കോണ്‍ഗ്രസോ ഇല്ലാതെ മൂന്നാം മുന്നണി സാധ്യമല്ല.... ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ച് മകന്‍

ഹൈദരാബാദ്: മൂന്നാം മുന്നണി എന്ന ആശയം സാധ്യമാകണമെങ്കില്‍ ബിജെപിയോ കോണ്‍ഗ്രസോ മുന്നണിയില്‍ വേണമെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നര ലോകേഷ്. അല്ലാത്ത പക്ഷം മൂന്നാം മുന്നണി വിജയിക്കില്ലെന്നും ലോകേഷ് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഇല്ലാത്ത മൂന്നാം മുന്നണിക്കായി തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു ശ്രമിക്കുന്നുണ്ട്. ഇതിനെതിരെയായിരുന്നു ലോകേഷിന്റെ പ്രസ്താവന. അതേസമയം തല്‍ക്കാലം പ്രതിപക്ഷ നിരയിലുള്ള ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ചിരിക്കുകയാണ് ഈ പ്രസ്താവന.

1

തെലുങ്ക് ദേശം പാര്‍ട്ടിയെ പോലുള്ളവര്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ അവരെ പിന്തുണയ്ക്കാന്‍ ദേശീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയോ അതല്ലെങ്കില്‍ കോണ്‍ഗ്രസോ ചേര്‍ന്നാണ് എല്ലാ മുന്നണിയും ഉണ്ടാക്കുന്നത്. എന്നാല്‍ ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷേ ബിജെപിയോ കോണ്‍ഗ്രസോ ഇല്ലാത്ത ഒരു മുന്നണി അസാധ്യമാണെന്നും ലോകേഷ് പറഞ്ഞു.

അതേസമയം ലോകേഷ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ടിഡിപി ഇതുവരെ വിജയിക്കാത്ത മാല്‍ക്കംഗിരിയിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഇന്ത്യക്ക് ആവശ്യം സംസ്ഥാനങ്ങളെ പരിഗണിക്കുന്ന പ്രധാനമന്ത്രിമാരെയാണ്. അല്ലാതെ സംസ്ഥാനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നവരെയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ടിആര്‍എസ്സുമായും വൈഎസ്ആര്‍ കോണ്‍ഗ്രസുമായും ചേര്‍ന്ന് ടിഡിപിയെ പരാജയപ്പെടുത്താന്‍ശ്രമിക്കുകയാണെന്നും ലോകേഷ് ആരോപിച്ചു.

കെസിആറിന്റെ മൂന്നാം മുന്നണി ഒരിക്കലും നടക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസ്, ബിജെപി ഇതര മുന്നണിക്ക് താന്‍ തയ്യാറല്ല. കെസിആറിനൊപ്പം ചേരാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളും കെസിആറിനെ വിശ്വസിക്കുന്നില്ല. അതേസമയം കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദേശീയ തലത്തില്‍ വലിയ പ്രസക്തിയുണ്ടാവുമെന്നും ലോകേഷ് പറഞ്ഞു. സംസ്ഥാനത്തും, ലോക്‌സഭയിലും ഇത്തവണ മികച്ച വിജയം ടിഡിപി നേടുമെന്നും ലോകേഷ് വ്യക്തമാക്കി.

ആന്ധ്രാപ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+