കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ പുള്ളികള്‍ക്കായി മൂന്നാം ലിംഗത്തില്‍പെട്ടയാളുടെ കാബറെ ഡാന്‍സ്

  • By Gokul
Google Oneindia Malayalam News

പാട്‌ന: ബിഹാറിലെ കനത്ത സുരക്ഷയുള്ള ചാപ്ര ജയിലില്‍ മൂന്നാം ലിംഗത്തില്‍പ്പെട്ടയാളുടെ കാബറെ ഡാന്‍സ് സംഘടിപ്പിച്ചതിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ പുള്ളികളും പോലീസ് ഉദ്യോഗസ്ഥരും ഡാന്‍സ് ആസ്വദിക്കുന്ന ചിത്രം പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. വിളവെടുപ്പുകാല ആഘോഷമായ 'ചൈത്ത' യുടെ ഭാഗമായി ഞായറാഴ്ച വൈകിട്ടായിരുന്നു ജയിലില്‍ പരിപാടി സംഘടിപ്പിച്ചത്.

ജയില്‍ പുള്ളികളുടെ സന്തോഷത്തിനുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം. ഇതിനായി അധികൃതരുടെ അനുമതി വാങ്ങിയിരുന്നതായും ജയില്‍ സൂപ്രണ്ട് സത്യേന്ദ്ര കുമാര്‍ സിങ് അറിയിച്ചു. സംഗീത പരിപാടികള്‍ സാധാരണ രീതിയില്‍ നടക്കുന്നതാണെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ പുരുഷ തടവുകാരെ സ്ത്രീവേഷം കെട്ടിച്ചതാണെന്നും മൂന്നാംലിഗക്കാര്‍ ജയിലില്‍ എത്തിയിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

bihar-map

അതേസമയം, ഇത്തരത്തില്‍ മൂന്നാംലിംഗക്കാരെ ക്ഷണിച്ച് കാബറെ ഡാന്‍സ് സംഘടിപ്പിച്ചത് ജയില്‍ ചട്ടത്തിന്റെ ലംഘനമാണെന്ന് വിമര്‍ശകര്‍ പറയുന്നു. ആരാണിതിന് പണം മുടക്കി പുറത്തുനിന്നും ആളെ കൊണ്ടുവന്നതെന്ന് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ സംഘത്തിനെ നിയോഗിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനുശേഷം മാത്രമേ ജയില്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

English summary
Third gender members dance in Bihar jail, probe ordered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X