കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷയോടെ ഇന്ത്യ..! കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം രണ്ട് ദിവസത്തിനുള്ളിൽ; കാത്തിരിപ്പ്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ദിവസേന കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 25 ലക്ഷത്തില്‍ കൂടുതല്‍ രോഗികളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനകെ തന്നെ അര ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. എന്നാല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന മൂന്ന് വാക്‌സിനുകളില്‍ ഒന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്നോ നാളയോ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നീതി ആയോഗ് അംഗം വികെ പോളാണ് ഇക്കാര്യം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

covid

Recommended Video

cmsvideo
Germany's TB vaccine trial is success | Oneindia Malayalam

ഇന്ത്യയില്‍ മൂന്ന് വാക്‌സിനുകളാണ് നിര്‍മ്മിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതില്‍ ഒന്നിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് എത്രയും പെട്ടെന്ന് നടക്കുകയെന്ന് വികെ പോള്‍ പറഞ്ഞു. മറ്റ് രണ്ട് വാക്‌സിനുഖലുടെ ഒന്നാമത്തെയും രണ്ടാമത്തെയും പരീക്ഷണ ഘട്ടങ്ങളിലാണെന്ന് വികെ പോള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കൊവിഡ് വ്യപനത്തിന്റെ വ്യാപ്തി വലുതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. രോഗം ഭേദമായവര്‍ക്കും ചില സാഹചര്യത്തില്‍ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് നാം മനസിലാക്കേണ്ടതുണ്ട്. രാജ്യത്തെ ആരോഗ്യരംഗത്തെ വിദഗ്ദരും ശാസ്ത്രജ്ഞരും ഇപ്പോള്‍ അക്കാര്യത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, കൊവിഡിനെതിരായ മൂന്ന് വാക്സിനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാണ്. വ്കാസിന്‍ ഉത്പാദനത്തിന്റെ നടപടികള്‍ ആരംഭിച്ചെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ഇതിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 27,02,742 ആയി. ഇവരില്‍ 673166 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇതുവരെ 1977779 പേര്‍ക്കാണ് രോഗമുക്തി നേടിയത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന സംഭവിക്കുന്ന ആശ്വാസം പകരുന്ന കാര്യമാണ്. ഇതുവരെ 51797 പേര്‍ക്കാണ് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായിരിക്കുന്നത്. ദിവസേന ഇന്ത്യയില്‍ 55000 മുകളില്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരടക്കം 25 പേര്‍ക്ക് കൊവിഡ്; പഞ്ചായത്ത് അടച്ചുമുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരടക്കം 25 പേര്‍ക്ക് കൊവിഡ്; പഞ്ചായത്ത് അടച്ചു

സംസ്ഥാനത്ത് 1758 പേര്‍ക്ക് കൂടി കൊവിഡ്, 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 1365 പേർ കൊവിഡ് നെഗറ്റീവ്സംസ്ഥാനത്ത് 1758 പേര്‍ക്ക് കൂടി കൊവിഡ്, 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 1365 പേർ കൊവിഡ് നെഗറ്റീവ്

കരിപ്പൂര്‍ വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുകരിപ്പൂര്‍ വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

English summary
Third phase of testing for one of the 3 Covid vaccines in India will take place today or tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X