Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് 1 മുതല്‍ വാക്സിനേഷന്‍റെ മൂന്നാം ഘട്ടം ആരംഭിക്കും: എല്ലാ സജ്ജമെന്ന് കേന്ദ്രം

ദില്ലി: മെയ് 1 മുതല്‍ ആരഭിക്കുന്ന വാക്സിനേഷന്‍റെ പുതിയ ഘട്ടത്തിന് രാജ്യ സന്നദ്ധമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുന്‍ നിശ്ചയിച്ച പ്രകാരം വാക്സിന്‍ വിതരണത്തിന്‍റെ മൂന്നാം ഘട്ടം ശനിയാഴ്ച മുതല്‍ ആരംഭിക്കും. വാക്സിനുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. മൂന്നാം ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകാൻ സംസ്ഥാനങ്ങൾക്ക് പുറമെ സ്വകാര്യമേഖലയ്ക്കും അനുമതി നൽകിയിട്ടുണ്ട്. ഇതിന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര മികച്ച രീതിയില്‍ പിന്തുണ നല്‍കുന്നുവെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ട് വാക്സിന്‍ വാങ്ങുന്നതിനായി നിര്‍മ്മാതാക്കുളുമായി സംസാരിക്കുന്നുണ്ട്. കേന്ദ്ര സൗജന്യമായി നല്‍കുന്ന വിഹിതത്തിന് പുറത്താണ് കേന്ദ്രം നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ടും വാക്സിന്‍ വാങ്ങിക്കുന്നത്. അവസ്യമായ ഡോസ് വാക്സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ മൂന്നാം ഘട്ടം മെയ് 1 ന് ആരംഭിക്കാൻ കഴിയില്ലെന്ന് ദില്ലി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വാക്സിനുകള്‍ ലഭ്യമാക്കാന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി വകുപ്പ് സെക്രട്ടറി രംഗത്ത് എത്തിയത്.

vacc-1

അതേസമയം ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്കുകൾ പ്രകാരം ഭാരത സർക്കാർ ഇതുവരെ 16.33 കോടി വാക്സിൻ ഡോസുകൾ (16,33,85,030) സംസ്ഥാനങ്ങൾക്കുംകേന്ദ്ര ഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട് .ഇതിൽ ഉപയോഗശൂന്യമായി പോയത് ഉൾപ്പെടെ മൊത്തം ഉപഭോഗം 15,33,56,503 ഡോസുകളാണ്. 1 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ (1,00,28,527) ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങൾക്ക് നൽകാനായി ബാക്കിയുണ്ട്.. ഏകദേശം 20 ലക്ഷം (19,81,110) വാക്സിൻ ഡോസുകൾഅടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കുമെന്നും കേന്ദ്ര അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+