കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ മൂന്നാം തരംഗം ആഗസ്തോടെ .. ഒക്ടോബറോടെ കേസുകൾ ഉയരും; പ്രവചിച്ച് വിദഗ്ദർ

Google Oneindia Malayalam News

ദില്ലി; ഇന്ത്യയിൽ മൂന്നാം തരംഗം ഒക്ടോബറോടെയെന്ന് പ്രവചനം. എന്നാൽ രണ്ടാം തരംഗം പോലെ തീവ്രമായിരിക്കില്ലെന്നും കാൺപൂരിലേയും ഹൈദരബാദിലേയും ഐഐടി ഗവേഷക സംഘം വ്യക്തമാക്കി. മൂന്നാം തരംഗത്തിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ പ്രതിദിന രോഗികൾ ഉണ്ടായേക്കാമെന്നാണ് പ്രവചനം.

covid

ബോള്‍ഡ് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; നവരസക്കായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകര്‍

മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറവാകുമെങ്കിലും കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയർന്ന കോവിഡ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രവചനങ്ങൾ തിരുത്താമെന്നും വിദ്ഗദ സംഘത്തിന്റെ തലവൻ മതുകുമളി വിദ്യാസാഗർ പറഞ്ഞു.

അതേസമയം കേസുകൾ കുറയുമെങ്കിലും വാക്സിനേഷൻ വേഗത്തിലാക്കുന്നതിനും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ശക്തമാക്കേണ്ടതിന്റേയും ആവശ്യകത ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുള്ള നടപടികളും കൈക്കൊള്ളണമെന്നും പ്രവചനം അടിവരയിടുന്നു. കൊവിഡ് കേസുകൾ കുറയുന്നത് കണ്ട് ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലാക്കിതിരിക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ഒന്നും രണ്ടും കൊവിഡ് തരംഗങ്ങളിൽ നിരവധി പേർക്ക് രോഗം ബാധിക്കുകയും മരണപ്പെടുകയും ചെയ്തിരുന്നു. അവസാന തരംഗം ആരംഭിച്ച് അഞ്ച് മാസത്തിന് ശേഷം, ഇന്ത്യയിലെ പ്രതിദിന കേസുകൾ 40,000 ആയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി, പുതിയ കേസുകളിൽ പകുതിയും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ചില സംസ്ഥാനങ്ങളിൽ കൂടി കൊവിഡ് കേസുകൾ ഉയർന്നാൽ അത് രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാക്കിയേക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ് സ്കൂളിലെ പ്രൊഫസർ പോൾ കാട്ടുമാൻ പറഞ്ഞു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേർക്കാണ് കൊവിഡ് ബാധിച്ചത്. 422 മരണങ്ങളും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.16 കോടിയായി. ഇതുവരെ 3.08 കോടി പേരാണ് രോഗമുക്തി നേടിയത്. നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,13,718 ആണ്.

'എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ധൈര്യവും വാരിക്കൂട്ടി ലാലേട്ടന്റെ മുന്നിലേക്ക്'; ബിഗ് ബോസ് ഡയറക്ടറുടെ കുറിപ്പ്'എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ധൈര്യവും വാരിക്കൂട്ടി ലാലേട്ടന്റെ മുന്നിലേക്ക്'; ബിഗ് ബോസ് ഡയറക്ടറുടെ കുറിപ്പ്

ബിഗ് ബോസ് ഫിനാലെയ്ക്ക് പിറകെ വമ്പൻ പ്രഖ്യാപനവുമായി കിടിലം ഫിറോസ്, അമ്പരന്ന് ആരാധകർബിഗ് ബോസ് ഫിനാലെയ്ക്ക് പിറകെ വമ്പൻ പ്രഖ്യാപനവുമായി കിടിലം ഫിറോസ്, അമ്പരന്ന് ആരാധകർ

മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല; ഉത്തരം പറഞ്ഞു മടുത്തുവെന്ന് നിര്‍മാതാവ്, ഇനി നിയമ നടപടിമേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല; ഉത്തരം പറഞ്ഞു മടുത്തുവെന്ന് നിര്‍മാതാവ്, ഇനി നിയമ നടപടി

Recommended Video

cmsvideo
This is India's first city to achieve 100% Covid-19 vaccination

English summary
Third wave of cases in India by August will see peek in October; IIT experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X