Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാവുക ഒരു പശുവായിരിക്കും ?

ഭോപ്പാല്‍: ഇപ്പോള്‍ പശുവാണല്ലോ വാര്‍ത്തകളിലും ചര്‍ച്ചകളിലും വിവാദങ്ങളിലും നിറയുന്നത്. മൂന്നാം ലോകമഹായുദ്ധത്തിനു കാരണവും ഒരുപശുവായിരിക്കുമെന്നാണ് പ്രവചനം.

മധ്യപ്രദേശിലെ സ്വാമി അഖിലേശ്വരാനന്ദ് ഗിരിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ് സ്വാമിജിയുടെ പ്രവചനങ്ങളെ പുറത്തുവിട്ടത് .സ്വാമിജി പറയുന്നതു കേള്‍ക്കൂ...

പശു കാരണമാവും

പശു കാരണമാവും

മൂന്നാം ലോകമഹായുദ്ധത്തിനു കാരണമാവുക ഒരു പശുവായിരിക്കുമെന്നാണ് സ്വാമി അഖിലേശ്വരന്ദ് ഗിരി പ്രവചിച്ചത്. ഗോപാലന്‍ ഏവം പശുദാന്‍ സംവര്‍ദ്ദന്‍ ബോര്‍ഡിന്റെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനാണ് ഇദ്ദേഹം. മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

ഒന്നാം സ്വാതന്ത്ര്യസമരം

ഒന്നാം സ്വാതന്ത്ര്യസമരം

പുരാണങ്ങളിലൊക്കെ ഗോക്കളെ കുറിച്ച് പല സൂചനകളുമുണ്ട്. 1857 ല്‍ ഒന്നാം സ്വാതന്ത്യസമരം തുടങ്ങുന്നതിനു കാരണവും ഒരു പശുവായിരിക്കുമെന്നു പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. സ്വാമി പറഞ്ഞു

അനധികൃത കടത്ത്

അനധികൃത കടത്ത്

കാലികളെ വളരെ ക്രൂരമായാണ് വാഹനങ്ങളില്‍ കടത്തിക്കൊണ്ടു പോകുന്നത്. കാലികളുടെ അനധികൃത കടത്തും രാജ്യത്തു നടക്കുന്നുണ്ട്. .ഇതിനെതിരെയുളള നിയമനടപടികളൊന്നും ഫലപ്രദമാകുന്നില്ല.

575 ഗോശാലകള്‍

575 ഗോശാലകള്‍

മൃഗക്ഷേമ വകുപ്പ് അധികൃതര്‍ പരിശോധനക്കെത്തുന്നതിനെ ഗോമാത ദര്‍ശന്‍ എന്നേ പറയാറുള്ളൂ. പരിശോധന (ഇന്‍സ്‌പെക്ഷന്‍ )എന്നു പറയുമ്പോള്‍ അവര്‍ ഗോക്കളേക്കാള്‍ ഉന്നതരാണെന്നുവരും. ഗോമാതാ ദര്‍ശന്‍ എന്നാക്കിയാല്‍ അവരുടെ കാഴ്ച്ചപ്പാടും മാറും.സ്വാമി പറയുന്നു.. മധ്യപ്രദേശില്‍ ഒട്ടാകെ 575 ഗോശാലകളാണുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+