ഇന്ധനവിലയിൽ മാറ്റമില്ലാതെ പതിമൂന്നാം ദിവസം; വിവിധ ന ഗരങ്ങളിലെ വിലകൾ അറിയാം
ഡൽഹി; തുടർച്ചയായ 13-ാം ദിവസവും രാജ്യത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും മുംബൈയിൽ 120.51 രൂപയുമാണ് വില. ഡീസൽ വില ഡൽഹിയിൽ ലിറ്ററിന് 96.67 രൂപയും മുംബൈയിൽ 104.77 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസൽ ലിറ്ററിന് 99.83 രൂപയും. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയും ഹൈദരബാദിൽ പെട്രോൾ 119.49, ഡീസൽ 105.49. ബം ഗളൂരിൽ യഥാക്രമം 110.09, 94.79 എന്നിങ്ങനെയാണ് പ്രമുഖ ന ഗരങ്ങളിലെ വിലകൾ.
വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനത്തിന്റെ നഗരം തിരിച്ചുള്ള പട്ടികയിൽ ഓരോ സ്ഥലത്തും ഓരോ വിലയാണ്. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വില പരിഷ്‌കരണം നിർത്തിവച്ചിരിക്കുകയായിരുന്നു. ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 ന് ഇത് പുനരവലോകനം പുനരാരംഭിച്ചു. മാർച്ച് 22 ന് ശേഷം തുടർച്ചയായി വർധിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനയുണ്ടായി.

രാജ്യത്ത് ഏറ്റവും കുറഞ്ഞ പെട്രോൾ നിരക്ക് റിപ്പോർട്ട് ചെയ്യുന്നത് പോർട്ട് ബ്ലെയറിൽ ആണ്. 91.45 രൂപയാണ് ഇവിടെ പെട്രോളിന്റെ വില. മഹാരാഷ്ട്രയിലെ പർഭാനിയിൽ ആണ് പെട്രോളിന് ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്നത്. 123.47 രൂപയാണ് ഇവിടെ ഒരു ലിറ്റർ പെട്രോളിന്റെ വില. അതേസമയം ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 21 സെന്റ് അഥവാ 0.2 ശതമാനം ഉയർന്ന് ബാരലിന് 113.37 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 2 സെൻറ് ഇടിഞ്ഞ് 108.19 ഡോളറിലെത്തി. വരും ദിവസങ്ങളിൽ ഇതിന്റെ പ്രതിഫലനം ഇന്ധനവിലയിൽ കണ്ടേക്കാം.
അതേസമയം ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞയാഴ്ച പറഞ്ഞു. കഴിഞ്ഞ വർഷം കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതായും സംസ്ഥാന സർക്കാരിനോട് ഇത് ചെയ്യാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിൽ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് 24 ശതമാനമാണ്. ഇത് 10 ശതമാനമായി കുറച്ചാൽ ഉപഭോക്താക്കൾക്ക് വലിയ ഉപകാരം ആയിരിക്കുമെന്നും. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചിട്ടുണ്ടെന്നും പുരി ചൂണ്ടിക്കാട്ടി












Click it and Unblock the Notifications