തിരുനെല്‍വേലിയില്‍ വാഹനാപകടം; പത്ത് മരണം... മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു?
തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പത്ത് പേര്‍ മരിച്ചു. ഇതില്‍ മൂന്ന് പേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാരയ്ക്കലില്‍ നിന്ന് വേളാങ്കണ്ണി വഴി തിരുവനന്തപുരത്തേയ്ക്ക് വന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. അഞ്ച് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും മരിച്ചിട്ടുണ്ട്.

കാരയ്ക്കലില്‍ നിന്ന് വെളാങ്കണ്ണി വഴി തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന യൂണിവേഴ്‌സല്‍ ബസ് ആണ് അപകടത്തില്‍പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ജനുവരി എട്ടിന് രാവിലെ ആറ് മണിയോടെ വള്ളിയൂര്‍ പ്ലാക്കോട്ടപ്പാറയില്‍ വച്ചായിരുന്നു അപകടം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തില്‍ മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളികളും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. കാരയ്ക്കലില്‍ നിന്ന് തിരുവന്തപുരത്തേയ്ക്ക് യൂണിവേഴ്സലിന്‍റെ പ്രതിദിന സര്‍വ്വീസുകളുണ്ട്. സംഭവസ്ഥലത്ത് വച്ച് തന്നെ 10 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

പരിക്കേറ്റവരെ നാഗര്‍കോവിലിലെ കന്യാകുമാരി മെഡിക്കല്‍ കോളേജിലും കാരക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ആണ് പ്രവേശിപ്പിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications