Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം; നിരവധിപേർക്ക് പരിക്ക്

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദർശനത്തിനുള്ള ടോക്കൺ വിതരണത്തിനിടെയാണ് അപകടം. നിരവധിപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരിച്ചവരിൽ ഒരാളായ മല്ലിക തമിഴ്നാട്ടിലെ സേലം സ്വദേശിയാണ്.

ജനുവരി 10 ന് നടക്കുന്ന വൈകുണ്ഠ ഏകാദശിക്ക് ടോക്കണുകൾ വിതരണം ചെയ്യുന്നതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം അലിപ്പിരി, ശ്രീനിവാസ് പുരം തുടങ്ങിയ പ്രദേശങ്ങളിൽ ഒമ്പത് കേന്ദ്രങ്ങളായി 94 കൗണ്ടറുകൽ തുറന്നിരുന്നു. വൈകുണ്ഠ ദർശനത്തിനായി ടോക്കൺ വാങ്ങാനായി ആയിരക്കണക്കിന് ഭക്തരാണ് ഇവിടേക്ക് എത്തിയത്.

death

ശ്രീനിവാലം, ബൈരാദി പട്ടേs രാമനായിഡു സ്കൂൾ, സത്യനാരായണപുരം തുടങ്ങിയ സ്ഥലങ്ങളിൽ വലിയ തിരക്കുണ്ടായി. പലരും ബോധരഹിതരായി. പരിക്കേറ്റ ഭക്തരെ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.

മുഖ്യമന്ത്രി ഉ​ദ്യോ​ഗസ്ഥരുമായി സംസാരിക്കുകയും പരിക്കേറ്റവരുടെ അവസ്ഥയും ചികിത്സയും വിലയിരുത്തുകയും ചെയ്തു. അതോടൊപ്പം പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോ​ഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. ടി ടി ഡി പട്രോ ളിം​ഗ് ജീവനക്കാരും പോലീസും ഉണ്ടായിരുന്നിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+