അനാശാസ്യം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളെ മുറിയില്‍ പൂട്ടിയിട്ടു
വടകര: അനാശാസ്യം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളെ മുറിയില്‍ പൂട്ടിയിട്ടു. മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രശ്‌നം സംഘര്‍ഷത്തില്‍ കലാശിച്ചു. കോണ്‍ഗ്രസ് നോതാവും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയെയും പയ്യോളി കോണ്‍ഗ്രസ് നേതാവായ യുവതിയെയുമാണ് ലേബര്‍ സൊസൈറ്റി ഓഫീസില്‍ നാട്ടുക്കാര്‍ പൂട്ടിയിട്ടത്.
സംഭവത്തിന് പുറകില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസും യുഡിഎഫും ആരോപിക്കുന്നു.സംഭവ സ്ഥലത്തെത്തിയ പോലീസ് എത്തി ഇവരെ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പിന്നീട് പ്രശ്‌നം സംഘര്‍ഷഭരിതമാവുകയായിരുന്നു. പിന്നീട് പോലീസ് ലാത്തി ചാര്‍ജ് നടത്തി.

സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ലേബര്‍ സൊസൈറ്റിയില്‍ പുതുതായി ജോലിക്കെത്തിയ കോണ്‍ഗ്രസ് നേതാവാണ് യുവതി. മറ്റു ജീവനക്കാര്‍ പുറത്ത് പോയ സമയത്താണ് ഇവരെ പൂട്ടിയിട്ടത് എന്ന് പറയുന്നു. ലേബര്‍ ഓഫീസില്‍ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്തിനുള്ളില്‍ വടകരയില്‍ ഇരുവരുടെയും ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ ഉയര്‍ന്നു വന്നു, ഇതിന് പുറകില്‍ നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണോ സംഭവം എന്നും സംശയിക്കുന്നു.
പ്രശ്‌നം പ്രചരിക്കുന്നതിന് വാട്ആപും ഫേസ്ബുക്കും പോലുള്ള സോഷ്യല്‍ മീഡിയകള്‍ ആയുധമാക്കിയിരുന്നു. മെഡിക്കല്‍ പരിശോധന്ക്ക് ഹാജരാക്കണം എന്ന നേതാക്കളുടെ ആവശ്യം കണക്കിലെടുത്ത് വടകര ജില്ലാ ആശുപത്രിയില്‍ ഹാജരാക്കി. എന്നാല്‍ ഫലത്തില്‍ യാതൊരു അസ്വാഭാവികതയും കണ്ടെത്താന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications