Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചു വയസ്സുകാരന് വാലു മുളച്ചു!

ലഖ്‌നൊ: ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കിലോകണക്കിന് ഭാരമുള്ള മുഴകള്‍ ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത വാര്‍ത്തകള്‍ അടുത്തിടെ ഒരുപാട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമിത കൊഴുപ്പുകൊണ്ടും മറ്റുമുള്ളതാണ് മിക്കതും. എന്നാല്‍ ഉത്തരപ്രദേശിലെ ലഖ്‌നൊവിലിതാ പിന്നില്‍ വാലുമുളച്ച അഞ്ചുവയസ്സുകാരന്‍!

അഞ്ചുവയസ്സുകാരന്റെ പിന്നില്‍ മുളച്ച വാല്‍ ഡോക്ടര്‍മാര്‍ ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ലഖ്‌നൊവിലെ ഗോണ്ട സ്വദേശിയായ ബസന്ത് എന്ന അഞ്ചുവസ്സുകാരന്റെ പിന്നിലാണ് മനുഷ്യരില്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന വാല്‍ മുളച്ചത്.

Doctor

ലഖ്‌നൊവിലെ കെ ജി എം യു ആശുപത്രിയില്‍ വച്ച് നടന്ന രണ്ടുമണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയയ്ക്ക് ശേഷമാണ് ബാലന്റെ പിന്നില്‍ മുളച്ച വാല്‍ നീക്കിയത്. നട്ടെല്ലിന്റെ കോശങ്ങളുടെ തകരാറുമൂലമാണ് ഇത്തരത്തില്‍ വാലു മുളയ്ക്കുന്നത്. വൈദ്യശാസ്ത്രത്തില്‍ ലിപോമ എന്നാണ് ഇതിനെ വിളിക്കുന്നത്.

നട്ടെല്ലില്‍ നിറഞ്ഞു നില്‍ക്കുന്ന കൊഴുപ്പുകളാണ് വാലായി പുറത്തേയ്ക്ക് വരുന്നത്. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ അരയ്ക്ക് താഴെ തളരാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശാസ്ത്രക്രിയയ്ക്ക് വിധേയനായ ബസന്ത് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+