കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ 79 വയസുള്ള താരം പിന്മാറുന്നു; അമിതാബ് ബച്ചന്‍ പരസ്യത്തില്‍ നിന്നും പിന്മാറി, കാരണം ഇതാണ്‌

Google Oneindia Malayalam News

മുംബൈ: പാന്‍ മസാലയുടെ പരസ്യത്തില്‍ അമിതാബ് ബച്ചന്‍ പിന്‍മാറി. സാമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം പരസ്യത്തില്‍ നിന്ന് പിന്മാറുന്ന കാര്യം അറിയിച്ചത്. പള്‍സ് പോളിയോ ക്യാമ്പയിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍ കൂടിയാണ് അമിതാബ് ബച്ചന്‍. പാന്‍ മാസാല ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിച്ചതിന് അദ്ദേഹത്തിന് വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നാണ് അദ്ദേഹം പരസ്യത്തില്‍ നിന്നും പിന്മാറുന്നതായി പോസ്റ്റ് ചെയ്തത്.

04

പച്ചപ്പില്‍ തിളങ്ങി അനാര്‍ക്കലി മരയ്ക്കാര്‍; പുതിയ ഫോട്ടോഷൂട്ട് കിടിലമെന്ന് ആരാധകര്‍

'കമല പസന്ത് എന്ന പേരില്‍ കുറച്ച് ദിവസം മുമ്പ് ഒരു പരസ്യം വന്നിരുന്നു. 79 വയസുള്ള ഒരു താരം അറിയാതെ കരാറില്‍ ഒപ്പ് വച്ചു. ആ പരസ്യത്തിലെ ഉല്‍പ്പന്നം നിരോധിക്കപ്പെട്ടതാണെന്നറിഞ്ഞില്ല. ആ കേണ്‍ട്രാക്ടില്‍ നിന്നും പിന്മറി' ഇങ്ങനെയായിരുന്നു അദ്ദേഹം ആ ബ്ലോഗില്‍ കുറിച്ചത്. കരാര്‍ അവസനിപ്പിച്ച ശേഷം അദ്ദേഹം തനിക്ക് പരസ്യത്തിന്റെ തുകയായി ലഭിച്ച പണം തിരികെ നല്‍കിയതായും പ്രസ്ഥാവനയില്‍ പറഞ്ഞു. ബ്രാന്‍ഡിന് അംഗീകാരം നല്‍കിയതിനും ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനും താരത്തിന് വന്‍ തിരിച്ചടി ലഭിച്ചതിനെ തുടര്‍ന്നാണ് അമിതാഭ് ബച്ചന്‍ തന്റെ പ്രസ്ഥാവനയിലൂടെ കമ്പിനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറിയതായി അറിയിച്ചത് . കഴിഞ്ഞ മാസം, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടുബാക്കോ ഇറാഡിക്കേഷന്‍ മസാല ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളെ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ബച്ചനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രസ്ഥാവനയുമായി രംഗത്തെത്തിയത്. ബ്രഹ്‌മാസ്ത്ര, ജുണ്ട്, മെയ്‌ഡേ, ഗുഡ്‌ബൈ എന്നീ ചിത്രങ്ങളാണ് ഇനി അദ്ദേഹത്തിന്റേതായി റിലീസ് ചെയ്യാനുള്ളത്.

സ്‌കൂള്‍ തുറക്കല്‍; മുന്നൊരുക്കങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തണം, നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെസ്‌കൂള്‍ തുറക്കല്‍; മുന്നൊരുക്കങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തണം, നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് പരസ്യത്തിലൂടെയാണ്. അത്‌കൊണ്ട് തന്നെ അത്തരം ബ്രാന്‍ഡുകള്‍ക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. സിനിമാ നടിമാരും പരസ്യങ്ങലില്‍ നിന്നും പിന്മാറാറുള്ളത് പതിവാണ്. ശില്‍പ ഷെട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ ഇതിനിടെ പരസ്യ്തതില്‍ നിന്ന് പിന്മാറിയിരുന്നു. തടിമെലിയാനുള്ള മരുന്നിന്റെ പരസ്യത്തില്‍ നിന്നാണ് ശില്‍ഡപഷെട്ടി പിന്മാറിയിരുന്നത്. ചിട്ടയായ ജീവിതരീതിയിലൂടെ മാത്രമേ തടി കുറയ്ക്കാന്‍ പറ്റൂ. ശരിയായ ആഹാരക്രമം,ചിട്ടയായ ജീവിതചര്യ എന്നിവയ്ക്ക് പകരമായി ഇത്തരം മരുന്നുകള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല. മെലിയാനുള്ള മരുന്നുകള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ഫലം തരാനാവില്ല. ഞാന്‍ ഉപയോഗിക്കാത്തതും വിശ്വാസ യോഗ്യമല്ലാത്തതും വസ്തുക്കള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. ആരോഗ്യകരമായ ഭക്ഷണമാണ് ശരീരത്തിന് വേണ്ടതെന്നാണ് അവര്‍ അന്ന് പറഞ്ഞത്.

Recommended Video

cmsvideo
നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | Oneindia Malayalam

English summary
The 79-year-old is retiring; Amitabh Bachchan withdrew from the ad because of this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X