Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതും മുഖ്യമന്ത്രിയുടെ ഓഫീസ്

വിശാഖപട്ടണം : വെളളയും പച്ചയും ഇടകലര്‍ന്ന ഈ ബസ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസാണിപ്പോള്‍. ഹുദ് ഹുദ് ചുഴലിക്കാറ്റ് ദുരിതം വിതച്ച ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തും പരിസരത്തുമാണ് ഇതിപ്പോള്‍. എന്തിനെന്നോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍. അതെ, മുഴുവന്‍ സമയവും സഞ്ചരിക്കുന്ന ഈ ബസ്സിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കാന്‍ മുഴുവന്‍ സമയവും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി വിശ്രമമില്ലാതെ ഓടിനടക്കുകയാണ്. ഇരുപതോളം പേര്‍ക്ക് ഇരുന്ന് സംസാരിക്കാനുളള സംവിധാനം ബസ്സില്‍ ഒരുക്കിയിട്ടുണ്ട്. ഒരു ടെലികോണ്‍ഫറന്‍സ് സ്‌ക്രീനും ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും. മുഖ്യമന്ത്രിക്ക് ഉറങ്ങാന്‍ ചെറിയൊരു കിടക്ക. തീവണ്ടിയിലെ ബെര്‍ത്തിനെക്കാള്‍ അല്‍പ്പം വലിപ്പം വരും ഇതിന്. ഒപ്പം ഒരു ടെലിവിഷനും സോഫയും ചെറിയ ബാത്ത്‌റൂമും.

chandrababunaidu

വാക്കുകളെക്കാള്‍ പ്രവൃത്തിയ്ക്ക് പ്രാധാന്യം നല്‍കുന്ന ഭരണാധികാരിയെ നമുക്കിവിടെ കാണാം. രാവും പകലുമില്ലാതെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അദ്ദേഹം കൂടെയുളളത് തങ്ങള്‍ക്ക് ധൈര്യം പകരുന്നതായി ഉദ്യോഗസ്ഥരും പറയുന്നു. ഹുദ് ഹുദ് ഏറ്റവും നാശം വിതച്ചത് വിശാഖപട്ടണത്താണ്. ഇതേത്തുടര്‍ന്നാണ് ചന്ദ്രബാബു നായിഡു ഹൈദരാബാദില്‍ നിന്ന് വിശാഖപട്ടണത്ത് എത്തിയത്. ഹൈദരാബാദില്‍ ആയിരുന്നാല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് കാലതാമസം നേരിടുമെന്ന ആശങ്കയാണ് മുഖ്യമന്ത്രിയെ ഇവിടെയെത്തിച്ചത്. സ്ഥിതിഗതികള്‍ സാധാരണനിലയിലാകുന്നതുവരെ ഇവിടെത്തന്നെ തുടരാനാണ് അറുപത്തിയാറുകാരനായ ചന്ദ്രബാബു നായിഡുവിന്റെ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+