• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ ചിരി മായാന്‍ കുറച്ച് ദിവസം, രക്ഷിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് ഉറപ്പ്‌!!

  • By Desk

രോഗം വരുന്നതിന് ഒരു തരത്തിലും പ്രായം ഒരു പ്രശ്‌നമല്ല. ജനിച്ച് വീഴുമ്പോള്‍ തന്നെ ചില കുഞ്ഞുങ്ങള്‍ രോഗം കൊണ്ടാണ് ജനിക്കുന്നത്. അത്തരത്തില്‍ ഒരു വിധിയാണ് ശ്രദ്ധയെന്ന പതിനാല് മാസം മാത്രമുള്ള കുട്ടിക്ക് സംഭവിച്ചത്. യാതൊരു അല്ലലുമില്ലാതെ കുടുംബം സമാധാനപരമായി പോവുമ്പോഴാണ് ശ്രദ്ധയുടെ ജനനം. എന്നാല്‍ തന്റെ കുഞ്ഞ് ഹൃദയം മുഴുവന്‍ പ്രശ്‌നങ്ങളുമായാണ് ശ്രദ്ധ ജീവിതത്തിലേക്ക് വന്നത്.

ഹൃദയത്തില്‍ പ്രശ്‌നങ്ങളുമായാണ് അവള്‍ ജനിച്ച് വീണത് തന്നെ. മെഡിക്കല്‍ ഭാഷയില്‍ പറഞ്ഞാല്‍ സ്‌പെക്ടല്‍ ഡിഫക്റ്റ് എന്നാണ് ഈ രോഗത്തെ പറയുന്നത്. ഉടനേ തന്നെ ഒരു സര്‍ജറി നടത്തിയാല്‍ മാത്രമേ ഈ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാവൂ. എന്നാല്‍ വലിയൊരു തുക തന്നെ ചികിത്സക്കായി വേണ്ടി വരും. ഡല്‍ഹിയിലെ അപ്പോളോ ഹോസ്പിറ്റലിലാണ് ശ്രദ്ധയുടെ ചികിത്സ തുടങ്ങിയിരിക്കുന്നത്.

ഒരു കോര്‍പറേറ്റ് ഹൗസിലാണ് ശ്രദ്ധയുടെ പിതാവ് സുബ്രന്ത് ഡ്രൈവറായി ജോലി ചെയ്യുന്നത്. ഒരുമാസം ഏകദേശം 10000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഈ കിട്ടുന്ന വരുമാനത്തില്‍നിന്നുമാണ് വീട്ടുവാടക, ഭക്ഷണം, കുഞ്ഞിന്റെ ചികിത്സ മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കു പണം ചിലവാക്കുന്നത്. അസുഖബാധിതയായ ശ്രദ്ധയെ പരിചരിക്കാന്‍ വേറെയാരുമില്ലാത്തതിനാല്‍ സുബ്രന്തിന്റെ ഭാര്യ, ശ്രദ്ധയുടെ അമ്മയ്ക്ക് ജോലിക്കു പോവാനും സാധിക്കാത്ത അവസ്ഥയാണ്.

ശസ്ത്രക്രിയ നടത്തിയാല്‍ ശ്രദ്ധ രക്ഷപ്പെടും എന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് പറയുന്നു. എന്നാല്‍

ശസ്ത്രക്രിയക്ക് ഏകദേശം അഞ്ച് ലക്ഷത്തിലധികം രൂപ ചിലവാകും. ഇതിന് എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുകയാണ് ശ്രദ്ധയുടെ കുടുംബം. ദിവസം ചെല്ലുന്തോറും കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായിക്കൊണ്ടിരിക്കുയാണ്. ഓരോ ദിവസവും നിരവധി ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍ മാറിമാറി കയറിയിറങ്ങുകയാണ് ഈ നിര്‍ദ്ധനരായ മാതാപിതാക്കള്‍. എന്നാല്‍ ഒരിക്കലും തങ്ങള്‍ക്ക് സ്വന്തമായി പണം സമ്പാദിച്ച് കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്താം എന്ന് ഇവര്‍ക്ക് ഈ അവസ്ഥയില്‍ സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ന് ഇവരുടെ ജീവിതം.

അണുബാധ ശ്വാസകോശത്തിലേക്ക് കൂടി വ്യാപിച്ചിരിക്കുന്ന ഗുരുതരമായ അവസ്ഥയിലാണ് ശ്രദ്ധ ഇപ്പോള്‍. എത്രയും പെട്ടെന്ന് മരണത്തില്‍ നിന്ന് തങ്ങളുടെ കുഞ്ഞിനെ രക്ഷിക്കണമെന്ന് നമ്മളോരോരുത്തരോടും പറയുകയാണ് ശ്രദ്ധയുടെ മാതാപിതാക്കള്‍. ഈ കുരുന്നിനെ രക്ഷിക്കാന്‍ നിങ്ങളാല്‍ കഴിയാവുന്ന സഹായം ചെയ്യുക. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. സോഷ്യല്‍ മീഡിയയിലൂടെ പരമാവധി ഈ വാര്‍ത്ത ഷെയര്‍ ചെയ്യുക. നിങ്ങളുടെ ഷെയറിന്റെ വില ഒരു കുഞ്ഞിന്റെ ജീവനായിരിക്കും.

English summary
Shradha is fourteen months old and has been sick for a long time. The hole in her heart, what cardiac experts call a septal defect, was diagnosed two months after her birth. Doctors who examined her said that an open heart surgery was immediately in order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more