കുരക്കും പട്ടി കടിക്കില്ല... പക്ഷേ ഈ പട്ടി വര്‍ത്തമാനം പറയും
മുംബൈ: പാട്ടുപാടുന്ന തത്തകളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്... സംസാരിക്കുന്ന മാടത്തകളും നമുക്ക് പരിചിതമാണ്. എന്നാല്‍ സംസാരിക്കുന്ന ഒരു പട്ടിയെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ...
അങ്ങനെ ഒരു പട്ടിയുണ്ട് മുംബൈയില്‍. പേര് മിഷ്‌ക. ഇവള്‍ ഒരു സൈബീരിയന്‍ ഹസ്‌കി പട്ടിയാണ്. കുരക്കുന്നതിനപ്പുറം സംസാരിക്കാനാകും എന്നതാണ് മിഷ്‌കയുടെ പ്രത്യേകത.

മിഷ്‌ക ഇതിനകം തന്നെ ഇന്റര്‍നെറ്റില്‍ പ്രശസ്തയാണ്. ഇവളുടെ വീഡിയോകള്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്. ചില ടിവി ഷോകളിലും ഇവള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . മിഷ്‌കക്ക് ഒരു സഹോദരി കൂടിയുണ്ട്. അവളുടെ പേരാണ് മൈക്ക. സഹോദരിയെപോലെ സംസാരിക്കാന്‍ അത്ര മിടുക്കിയല്ല മൈക്ക. എങ്കിലും കുറച്ച് വാക്കുകളൊക്കെ കുരക്കും പോലെ പറയും.
<center><iframe width="100%" height="450" src="//www.youtube.com/embed/qXo3NFqkaRM" frameborder="0" allowfullscreen></iframe></center>
മിഷ്‌ക പറയുന്നത് മനസ്സിലാകണമെങ്കില്‍ ഇത്തരി ശ്രദ്ധയോടെ കേള്‍ക്കണം. അത് മനസ്സിലായതുകൊണ്ടാണെന്ന് തോന്നുന്നു ഉടമകള്‍ വീഡിയോകള്‍ക്കൊപ്പം സബ് ടൈറ്റിലുകളും കൊടുത്തിട്ടുണ്ട് .
ഒരുപാട് പ്രത്യേകതകളുള്ള ശ്വാന വിഭാഗമാണ് സൈബിരിയന്‍ ഹസ്‌കിയുടേത്. ഇവയെ പരിശീലിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ് . പരിശീലകന് തങ്ങളേക്കാള്‍ ബൗദ്ധിക നിലവാരം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇവ അനുസരണ ശീലം കാണിക്കൂ എന്നാണ് പഠനങ്ങള്‍ പറയുന്നത് .












Click it and Unblock the Notifications