പോരാട്ടങ്ങള്‍ ഫലം കണ്ടു: ദുര്‍ഗാ പൂജയ്ക്ക് സോനാഗച്ചി അണിഞ്ഞൊരുങ്ങും, കോടതിയുടെ പച്ചക്കൊടി!
2016 മുതല്‍ ഇവര്‍ ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നിര്ത്തിവയ്കുകയായിരുന്നു
കൊല്‍ക്കത്ത: അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യത്തെ ദുര്‍ഗാ പൂജയ്ക്ക് സോനാഗച്ചി ഒരുങ്ങുന്നു. പ്രത്യേകെ പന്തലും പ്രതിമയുമായി വിപുലമായ ആഘോഷപരിപാടികളാണ് സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ ദുര്‍ഗാ പൂജയ്ക്ക് ഒരുക്കിയിട്ടുള്ളത്. നാല് ലക്ഷം രൂപയാണ് ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകുന്നതിനായി ഇവര്‍ പിരിച്ചെടുത്തിട്ടുള്ളത്.
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം 2016 ഒക്ടോബറിലാണ് ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയ സമിതിയ്ക്ക് സോനാഗച്ചിയിലെ ചുവന്നതെരുവില്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് അനുമതി ലഭിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചുവന്നതെരുവായി കണക്കാക്കുന്ന സ്ഥലമാണ് കൊല്‍ക്കത്തയിലെ സോനാഗച്ചി. ഇക്കാലമത്രയും രണ്ട് ഇവരുടെ ആഘോഷപരിപാടികള്‍ ഒരു കമ്യൂണിറ്റി ഹാളിനുള്ളിലും രണ്ട് ലക്ഷം രൂപയിലും മാത്രമായി ഒതുങ്ങിനില്ക്കുകയായിരുന്നു.

നഗരത്തില്‍ പ്രത്യേകം പ്രതിമയും പന്തലും നിര്‍മിച്ച് ദുര്‍ഗ്ഗാ പൂജാ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിന് അനുമതി ലംഘിച്ചതോടെ 2016 മുതല്‍ ഇവര്‍ ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നിര്ത്തിവയ്കുകയായിരുന്നു. നിരവധി തവണ അനുമതി നിഷേധിച്ച കോടതി ഇത്തവണ അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.
പന്തല്‍ നിര്‍മിക്കാനുള്ള സ്ഥലവും അനുമതിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി പോലീസ്, കൊല്‍ക്കത്ത മുനിസിപ്പില്‍ കോര്പ്പറേഷന്, അഗ്നിശമന സേനാ വിഭാഗം, എന്നിവയുടെ പ്രതിധികള്‍ ചേര്‍ന്ന് തീരുമാനിക്കും. രണ്ട് ലക്ഷത്തേോളം പേര് പന്തല്‍ സന്ദര്‍ശിക്കാനെത്തുമെന്നാണ് സൂചന.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications