കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരാട്ടങ്ങള്‍ ഫലം കണ്ടു: ദുര്‍ഗാ പൂജയ്ക്ക് സോനാഗച്ചി അണിഞ്ഞൊരുങ്ങും, കോടതിയുടെ പച്ചക്കൊടി!

2016 മുതല്‍ ഇവര്‍ ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നിര്‍ത്തിവയ്കുകയായിരുന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യത്തെ ദുര്‍ഗാ പൂജയ്ക്ക് സോനാഗച്ചി ഒരുങ്ങുന്നു. പ്രത്യേകെ പന്തലും പ്രതിമയുമായി വിപുലമായ ആഘോഷപരിപാടികളാണ് സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ ദുര്‍ഗാ പൂജയ്ക്ക് ഒരുക്കിയിട്ടുള്ളത്. നാല് ലക്ഷം രൂപയാണ് ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകുന്നതിനായി ഇവര്‍ പിരിച്ചെടുത്തിട്ടുള്ളത്.

വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം 2016 ഒക്ടോബറിലാണ് ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയ സമിതിയ്ക്ക് സോനാഗച്ചിയിലെ ചുവന്നതെരുവില്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് അനുമതി ലഭിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചുവന്നതെരുവായി കണക്കാക്കുന്ന സ്ഥലമാണ് കൊല്‍ക്കത്തയിലെ സോനാഗച്ചി. ഇക്കാലമത്രയും രണ്ട് ഇവരുടെ ആഘോഷപരിപാടികള്‍ ഒരു കമ്യൂണിറ്റി ഹാളിനുള്ളിലും രണ്ട് ലക്ഷം രൂപയിലും മാത്രമായി ഒതുങ്ങിനില്‍ക്കുകയായിരുന്നു.

durgapuja-

നഗരത്തില്‍ പ്രത്യേകം പ്രതിമയും പന്തലും നിര്‍മിച്ച് ദുര്‍ഗ്ഗാ പൂജാ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിന് അനുമതി ലംഘിച്ചതോടെ 2016 മുതല്‍ ഇവര്‍ ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നിര്‍ത്തിവയ്കുകയായിരുന്നു. നിരവധി തവണ അനുമതി നിഷേധിച്ച കോടതി ഇത്തവണ അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.

പന്തല്‍ നിര്‍മിക്കാനുള്ള സ്ഥലവും അനുമതിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി പോലീസ്, കൊല്‍ക്കത്ത മുനിസിപ്പില്‍ കോര്‍പ്പറേഷന്‍, അഗ്നിശമന സേനാ വിഭാഗം, എന്നിവയുടെ പ്രതിധികള്‍ ചേര്‍ന്ന് തീരുമാനിക്കും. രണ്ട് ലക്ഷത്തേോളം പേര്‍ പന്തല്‍ സന്ദര്‍ശിക്കാനെത്തുമെന്നാണ് സൂചന.

English summary
Five years after sex workers of Kolkata's Sonagachi organised their first Durga Puja, it's going to be a grand celebration this time. A large pandal has been erected and they have collected about Rs. 4 lakh to celebrate the only puja for sex workers in Kolkata.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X